മികച്ച വിജയവുമായി ബാഴ്സ; ആത്മവിശ്വാസം വീണ്ടെടുത്ത് ഗ്രീസ്മാൻ !!
ല ലീഗയിൽ ബാഴ്സക്ക് മികച്ച വിജയം. വിയ്യാറയലിനെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കാറ്റലോണിൻസ് പരാജയപ്പെടുത്തിയത്. ബാഴ്സക്കായി സുവാരസ്, ഗ്രീസ്മാൻ, ആൻസു ഫാറ്റി എന്നിവർ ലക്‌ഷ്യം കണ്ടപ്പോൾ പോ ടോറസിന്റെ ഓൺ ഗോൾ നാലാമത്തെ ഗോളും സമ്മാനിച്ചു. വിയ്യാറയലിനായി ജെറാർഡ് മൊറേനോ ആശ്വസ ഗോൾ നേടി.
വിജയിച്ചെങ്കിലും റയലുമായി 4 പോയിന്റ് വിത്യാസം പിൻതുടരുന്ന ബാഴ്സ രണ്ടാം സ്ഥാനത്താണ്. പക്ഷെ ഗ്രീസ്മാനും ഫാറ്റിയും സ്കോറിന് ഷീറ്റിൽ ഇടം പിടിച്ചിത് ആശ്വസകരവും. ഫാറ്റി ഒരു മികച്ച കളിക്കാരനായി ഇതിനകം തന്നെ വളർന്നു കഴിഞ്ഞിരിക്കുന്നു. കിട്ടുന്ന അവസരങ്ങളിൽ ശങ്കിച്ചു നിൽക്കാതെ ഷൂട്ട് ചെയ്യാനുള്ള കഴിവ് ഭാവിയിൽ ഈ കൗമാരക്കാരാണ് മുതൽ കൂട്ടാകും, തീർച്ച.






































