പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷ തോൽവി
പുതുമുഖ താരം ചെ ആഡംസിന്റെ ചാതുര്യമുള്ള ഒരു ഗോളിന്റെ പിൻബലത്തിൽ, സതാംപ്ടൺ എതിരില്ലാത്ത ഒരു ഗോളിന് സിറ്റിയെ പരാജയപ്പെടുത്തി. ആഡംസിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളായിരുന്നു അത്. ജർമൻകാർ ഗാർഡിയോളായേനെ വേട്ടയാടുന്നത് തുടരുന്നു.
Che adams goal Southampton vs Man City 1-0 new pic.twitter.com/ThfCA0iIRN
— Fightgame (@futurefights360) July 5, 2020
സമനില ഗോളിനായി സിറ്റി കിണഞ്ഞു ശ്രമിച്ചെങ്കിലും ഭാഗ്യം ആതിഥേയരെ തുണച്ചു.കഴിഞ്ഞ ദിവസം ലിവര്പൂളിനെ കൂറ്റൻ സ്കോറിന് അടിച്ചു കളഞ്ഞ സിറ്റിയുടെ തോൽവി ഏവരെയും ഞെട്ടിക്കുന്നതാണ്. എവേയ് ഫോം വീണ്ടെടുക്കാൻ ഗാർഡിയോള പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.






































