ക്രിക്കറ്റിലെ ഒരു വിപ്ലവമായിരുന്നു സനത് ജയസൂര്യ !!
1996 ലോകകപ്പ് ഇന്ത്യ ശ്രീലങ്ക മത്സരം.. സച്ചിന്‍െറ സെഞ്ചെറിയോടെ 272 റണ്‍സ് ഇന്ത്യ നേടി… അക്കാലത്ത് അത്രയേറെ ഉയര്‍ന്ന സ്കോറുകള്‍ മറികടക്കുക അനതിസാധാരണമാണ്…. അനായസ ജയം പ്രതീക്ഷിച്ച് കുളിച്ച് ചോറുണ്ട് വന്ന് ടിവി വച്ചു… ഒരുപക്ഷേ ക്രിക്കറ്റിലെ എക്കാലത്തെയും ഞെട്ടലാണുണ്ടായത്… ശ്രീലങ്ക 3.4 ഓവറില്‍ 44 റണ്‍സ്…” ഇവരെന്തൂറ്റ് തേങ്ങയാണ് സ്കോറെഴുതി കാണിക്കുന്നത്” അനിയന്‍ ചോദിച്ചു…കാരണം അത്തരമൊരു സ്കോര്‍ അത് വരെ ഞങ്ങള്‍ ദര്‍ശിച്ചിട്ടില്ല…ഇന്ത്യയുടെ വിഖ്യത താരം മനോജ് പ്രഭാകറുടെ കളി അവസാനിച്ചത് അന്നാണ്… സ്പിന്‍ വരെ അന്നെറിഞ്ഞു പ്രഭാകര്‍… രണ്ട് പേര്‍ 11 ബോളില്‍ 22 വീതമെടുത്ത് അപ്പോള്‍ ക്രീസിലുണ്ടായിരുന്നു…. സനത് ജയസൂര്യയും റൊമേഷ് കലവിതുരണയും…
ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും വിപ്ളവമാണ് ജയസൂര്യ….” ജയസൂര്യയുടെ ബാറ്റില്‍ സ്പ്രിങ്ങുണ്ടെടാ” എന്നത് ഒരു മിത്തായത് വെറുതെയായിരുന്നില്ല… ജയസൂര്യക്ക് മുമ്പ് ഗ്രേറ്റ്ബാച്ച് 1992 ലോകകപ്പില്‍ അതിവേഗ തുടക്കങ്ങള്‍ നല്‍കിയിരുന്നു…പക്ഷേ അതൊരു വിപ്ളവമായത് ജയസൂര്യയിലൂടെയാണ്…… ഏകദിന ക്രിക്കറ്റില്‍ ആദ്യ പതിനഞ്ച് ഓവറുകള്‍ രണ്ട് ഫീല്‍ഡേഴ്സിനെ മാത്രം നിര്‍ത്തിയിരുന്നത് ഇത്ര മാരകമായി ഉപയോഗിച്ച മറ്റൊരാളില്ല… ആ ലോകകപ്പില്‍ നേടിയ റണ്‍സില്‍ പത്താമതായിരുന്നു ജയസൂര്യ… പക്ഷേ അയാളുടെ ആ 132 സ്ട്രൈക്ക് റേറ്റില്‍ അയാള്‍ നേടിയ 221 റണ്‍സ് ഏകദിന ക്രിക്കറ്റിന്‍െറ ശൈലിയെ തന്നെ മാറ്റി മറിക്കുകയായിരുന്നു…. 300+ റണ്‍സ് തുടര്‍ച്ചയായി പിറന്നു…. അധികം താമസിയാതെ ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചെറിയും അര്‍ദ്ധസെഞ്ചെറിയും ജയസൂര്യ നേടി… ശ്രീലങ്ക ലോകക്രിക്കറ്റിലെ വമ്പന്‍ ശക്തിയായി തീര്‍ന്നു….
ജയസൂര്യയെ ഞാനാദ്യമായി കാണുന്നത് 1996 ലോകകപ്പിലില്ല…പക്ഷേ അതിന് മുമ്പയാളെ ഒരു ബൗളറായി മാത്രമാണ് കണ്ടിരുന്നത്… 1989 ല്‍ അരങ്ങറിയ ജയസൂര്യക്ക് 1993 ലെ പാക്കിസ്ഥാന്‍ പര്യടനം വരെയുളള 39 ഏകദിനങ്ങളില്‍ ഉയര്‍ന്ന സ്കോര്‍ 34 ഉം ആവറേജ് പത്തും മാത്രമായിരുന്നു…1993 ല്‍ പാക്കിസ്ഥാനെതിരെ വണ്‍ഡൗണായി സ്ഥാനകയറ്റം കിട്ടിയ ജയസൂര്യ രണ്ട് അര്‍ദ്ധസെഞ്ചെറികള്‍ നേടുകയും അധികം താമസിയാതെ ഓപ്പണറായി മാറുകയും ചെയ്തു…എങ്കിലും 1995/96 ഓസീസ് പര്യടനത്തില്‍ ജയസൂര്യക്ക് കൂട്ടാളിയായി ഒപ്പണിങ്ങില്‍ കലുവിതുരണയെത്തുയും ആ ജോഡി ആദ്യ പതിനഞ്ച് ഓവറുകള്‍ തകര്‍ത്താടുകയും ചെയ്തതോടെയാണ്… 1996 ലോകകപ്പിനെത്തുമ്പോഴും ജയസൂര്യയുടെ ആവറേജ് 20 ല്‍ താഴെയായിരുന്നു…13430 റണ്‍സ് നേടി ഏകദിനത്തില്‍ ഇന്നും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഒരാളുടെ കഥയാണെന്നോര്‍ക്കണം…
ഏകദിനത്തില്‍ മാത്രമല്ല ടെസ്റ്റിലും ജയസൂര്യ തന്‍െറ മുദ്ര പതിപ്പിച്ചിട്ടുണ്ട്…40+ ആവറേജോടെ 7000 ത്തിനടുത്ത് റണ്‍സ് ടെസ്റ്റിലുളള ജയസൂര്യ ഇന്ത്യക്കെതിരെ 340 റണ്‍സ് നേടുകയും റോഷന്‍ മഹാനമൊയൊന്നിച്ച് ലോകറെക്കോര്‍ഡ് പാര്‍ട്ടണര്‍ഷിപ്പുണ്ടാക്കുകയും ചരിത്രത്തിലെ ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍ ശ്രീലങ്കക്ക് നേടി കൊടുക്കുകയും ചെയ്തു…
ഒരു ബൗളറായാണ് ജയസൂര്യ കരിയര്‍ തുടങ്ങിയത്… ഏകദിന ക്രിക്കറ്റില്‍ 323 വിക്കറ്റുകള്‍ ജയസൂര്യയെന്ന ലെഫ്റ്റ് ആം ലെഗ് സ്പിന്നര്‍ നേടിയിട്ടുണ്ട്…1996 ലോകപ്പ് സെമിയില്‍ ഇന്ത്യയെ തകര്‍ത്തത് ജയസൂര്യയുടെ അതിവ ടേണ്‍ ലഭിച്ച ബോളുകളാണ്…. ആ ലോകകപ്പില്‍ 221 റണ്‍സിന് പുറമേ 7 വിക്കറ്റുകള്‍ ജയസൂര്യ നേടിയിരുന്നു…മികവുറ്റ ഫീല്‍ഡര്‍ കൂടിയ ജയസൂര്യ 5 ക്യാച്ചുകളും ആ ലോകകപ്പില്‍ നേടിയണ് ആ ലേകകപ്പിന്‍െറ താരമായി തിരഞ്ഞെടുക്കപെട്ടത്…ടെസിറ്റിലും ഏകദിനത്തിലും T20 യിലുമായി 440 രാജ്യാന്തര വിക്കറ്റുകള്‍ അദ്ദേഹം നേടി…
IPL ല്‍ തന്‍െറ കരിയറിന്‍െറ അവസാന ഘട്ടത്തിലാണ് ജയസൂര്യ എത്തിയത്…പക്ഷേ ആദ്യ എൈഫിലില്‍ 43+ ആവറേജോടെ 514 റണ്‍സാണദ്ദേഹം നേടിയത്…. 166.34 സ്ട്രൈക്ക് റേറ്റ് ആ IPL ല്‍ ഒരു വിദേശ താരത്തിന്‍െറ ഏറ്റവും മികച്ചതായിരുന്നു…ആ IPL ലെ മൂന്നാമത്തെ ഉയര്‍ന്ന റണ്‍സ്കോററും ജയസൂര്യയായിരുന്നു….
മഗ്രാത്തിന്‍െറ വാക്കുകള്‍ പറഞ്ഞ് ജയസൂര്യയുടെ വിപ്ളവത്തെ സംഗ്രഹിക്കാം ” It is always a massive compliment to someone to say they changed the game, and his storming innings in the 1996 World Cup changed everyone’s thinking about how to start innings,”
Jayasuraya was a Ravloutioner of ODI cricket… Whi changed the face of cricket for ever… Batted like a spring in his bat…
Happy Birthday Sanath Jayasurya….
Rayemon Roy