ഡേവിഡ് ആലബ – ബയേണിന്റെ ശക്തനായ ബഹുമുഖൻ
സൂര്യനിങ്ങനെ പ്രഭയിൽ നിൽകുമ്പോൾ ചെറിയ നക്ഷത്രങ്ങളെ ആരും ശ്രദ്ധിക്കണമെന്നില്ല..ലാറ്റിനമേരിക്കൻ ഫുട്ബോൾ മാന്ത്രികരുടെ പിറന്നാളിനിടയിൽ ആരും ശ്രദ്ധിക്കാതെ പോയൊരു ജന്മദിനം കൂടിയുണ്ടായിരുന്നു.നിലവിൽ ലോകത്തിലെ ഏറ്റവും വേർസിറ്റാലിറ്റിയുള്ള പ്ലെയർ എന്ന് ഞാൻ റേറ്റ് ചെയ്യുന്നൊരു താരം.ബയേൺ മ്യൂണിക്കിന്റെ പുണ്യം.ആസ്ട്രിയക്കാരൻ ഡേവിഡ് ആൽബ.
ലോകോത്തര ലെഫ്റ്റ് ബാക്കാണ് ഡേവിഡ്.ഏതേലും പൊസിഷനിൽ ഷോർട്ടേജ് ഉണ്ടായാൽ ആൽബയെ അങ്ങോട്ടേക്ക് ഷിഫ്റ്റ്ചെയ്യാം.CB, CDM, CM, CAM, LM ഏതുറോളും വഴങ്ങും.മറ്റുള്ള താത്കാലിക സെറ്റപ്പ് പോലെയല്ല,പരിക്കേറ്റ് പോയവൻ തിരിച്ചു
വന്നാൽ ആ പൊസിഷൻ തിരിച്ചുകിട്ടുമോ എന്നുറപ്പില്ലാത്ത വിധം പെർഫോമൻസായിരിക്കും അയാളവിടെ നടത്തുക..മ്യൂണിക് ഒരിടത്തുനിന്നും റാഞ്ചിയതല്ല,ചെറുപ്പത്തിലേ കണ്ടെത്തി വളർത്തിയെടുത്തതാണ്.വാൻ ഗാലിന്റെ കോച്ചിങ്ങിൽ ലെഫ്റ്റ് ബാക്,പെപ്പിന്റെ കീഴിൽ ഡിഫൻസീവ് മിഡ്ഫീൽഡർ,(100 നാവാണ് പെപ്പിനവനെപ്പറ്റി)ഫ്ലിക്കിന് കീഴിൽ CB. 20 മത്തെ
വയസിൽ തുടങ്ങിയ കിരീടവേട്ടയെപ്പറ്റി പറയാൻ പേജുകൾ ഒരുപാടുവേണം.
ബയേണിൽ ഏറ്റവുംകൂടുതൽ ഫാൻഫോളോവിങ് ഉള്ളവരിൽ മുൻനിരയിൽ.ദശകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്
This man defines “selflessness and Versatile”. This man is the “true work horse”.
Happy Birthday David Alaba