EPL: ബ്രൈറ്റനോടും തോൽവി, ആഴ്‌സണൽ കൂപ്പുകുത്തുന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആര്സെനലിനു തുടരെ രണ്ടാം തോൽവി.സിറ്റിയോട് ഏറ്റ തോൽവിക്ക് പിന്നാലെ ഇന്ന് ദുർബലരായ ബ്രൈറ്റനെതിരെയാണ് മിക്കേൽ ആർട്ടെറ്റയുടെ ടീം തകർന്നത്. സ്കോർ 2-1. നിക്കൊളാസ് പെപെയിലൂടെ ലീഡ് നേടിയ ശേഷമാണു ഗണ്ണേഴ്‌സ് പതിവ് പടിക്കൽ കലമുടക്കൽ ആവർത്തിച്ചത്.
ബ്രൈറ്റന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം ആര്സെനലിനായിരുന്നെങ്കിലും ഗോൾ മുഖത്തിന് മുന്നിൽ ലാക്ക -അബ എന്നിവർ പലകുറി അവസരങ്ങൾ പാഴാക്കി. ഇതിനിടെ 40ആം മിനുട്ടിൽ ബ്രൈറ്റൻ താരം മൗപേയുമായി പന്തിനു വേണ്ടി പോരാടിയ ആഴ്‌സണൽ ഗോളി ലെനോ പരിക്കേറ്റ് പുറത്ത് പോയത് തിരിച്ചടിയായി. രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ നിക്കൊളാസ് പെപെ മികച്ചൊരു ഗോളിലൂടെ ആര്സെനലിനെ മുന്നിലെത്തിച്ചെങ്കിലും ആ സന്തോഷം അധിക നേരം നീണ്ടുനിന്നില്ല. 75ആം മിനുട്ടിൽ ഒരു സെറ്റ്പീസിൽ നിന്നും ലൂയിസ് ഡങ്ക് ബ്രൈറ്റനെ ഒപ്പമെത്തിച്ചു. വിജയഗോളിനായി അവസാന പത്തുമിനിറ്റ് ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചു ആര്സെനാലിനായിരുന്നു കൂടുതൽ അവസരം ലഭിച്ചത് എന്നാൽ അവസരങ്ങൾ കളഞ്ഞു കുളിച്ചത് ആര്സെനലിനു ഒടുവിൽ വിനയായി. അധികസമയത്തെ 5ആം മിനുട്ടിൽ ഒരു കൗണ്ടെറിനൊടുവിൽ ആര്സെനാൽ ഹൃദയം തകർത്തു മൗപേയുടെ വിജയഗോൾ. ഇതോടെ സീസണിൽ 2 വട്ടവും ബ്രൈറ്റണു ആര്സെനലിനെ തോല്പിക്കാനായി. തോൽവിയോടെ 30കളിയിൽ 40പോയിന്റുമായി 9ആം സ്ഥാനത്താണ് ആര്സെനൽ.