ഡ്രെൻസ് മെർറ്റൻസ് – നാപോളിയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോറെർ
കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ നാപോളി ഇന്റർ മിലാനെ മറികടന്ന് ഫൈനലിൽ പ്രവേശിച്ചിപ്പോൾ പിറന്നത് മറ്റൊരു റെക്കോഡും കൂടിയാണ്. മെർറ്റൻസ് നാപോളിയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോറെർ ആയി മാറുകയായിരുന്നു – 122 ഗോളുകൾ. അതി സുന്ദരമായ ഒരു കൌണ്ടർ അറ്റാക്ക് ആണ് ആ ഗോളിൽ കലാശിച്ചിത്. താരത്തിന്റെ ഗോളിന്റെ പിൻബലത്തിൽ രണ്ടു പദങ്ങളിലുമായി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നാപോളി ഇന്ററിനെ മറികടക്കുകയായിരുന്നു.
മെർറ്റൻസ് നാപോളിയുടെ മുൻ സ്‌ട്രൈക്കർമാർ ആയിരുന്ന സ്ലോവാക്കിൻ താരം മാരെക്ക് ഹംസിക്കിനെയും[121] അർജന്റീനിയൻ ഇതിഹാസം മറഡോണയെയുമാണ്[115] ഗോളടിയുടെ കാര്യത്തിൽ മറികടന്നത്. 33 വയസ്സ് തികഞ്ഞ മെർറ്റൻസിന്റെ നാപോളിയുമായുള്ള കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കുക ആണ്. കരാർ നീട്ടി കൊടുക്കണമെന്ന് ആരാധകരുടെ സമ്മർദ്ദം നാപോളിയുടെ മേൽ ഉണ്ട്. ഈ സീസണിൽ 6 ഗോളുകളും 5 അസിസ്റ്റും താരത്തിന്റെ പേരിൽ സ്വന്തം.