Foot Ball Top News

ലീഗ് തുടങ്ങിയാല്‍ ഞങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കും- ബ്രൂണോ ഫെര്‍ണാണ്ടസ്

June 12, 2020

ലീഗ് തുടങ്ങിയാല്‍ ഞങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കും- ബ്രൂണോ ഫെര്‍ണാണ്ടസ്

പ്രീമിയർ ലീഗ് ഫുട്ബോൾ പുനരാരംഭിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവരുടെ ഗെയിമിനെ കൂടുതൽ ഉയരത്തിലെത്തിക്കാൻ കഴിയുമെന്ന് ബ്രൂണോ ഫെർണാണ്ടസ് വിശ്വസിക്കുന്നതായി പറഞ്ഞു.ജനുവരിയില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തിയ ബ്രൂണോയ്ക്ക് ഇപ്പോള്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വലിയ ആരാധകപിന്തുണയാണ് ഉള്ളത്.കൊറോണയ്ക്ക് ശേഷം പ്രീമിയര്‍ ലീഗ് തിരിച്ചെത്തുന്നത് വലിയ പ്രതീക്ഷയോടെ ആയിരിക്കും യുണൈറ്റഡ് ആരാധകര്‍ ഉറ്റുനോക്കുന്നത്.എന്തെന്നാല്‍ പോള്‍ പോഗ്ബ,മാര്‍ക്കസ് റാഷ്ഫോര്‍ഡ് എന്നിവര്‍ പുതിയ സൈനിങ്ങുകളായ ബ്രൂണോ ഫെര്‍ണാണ്ടസിനും,ഇഘാലോയ്ക്കും ഒപ്പം കളിക്കുന്നത് ആദ്യമായിരിക്കും.

 

“ഞങ്ങള്‍ ആദ്യ മല്‍സരങ്ങള്‍ മുതല്‍ മികച്ച പ്രകടനം പുറത്തെടുക്കും.ഞങ്ങള്‍ അവസാന മല്‍സരങ്ങളില്‍ കാഴ്ച്ച വച്ച പ്രകടനത്തേക്കാള്‍ മികച്ച രീതിയില്‍ ഞങ്ങള്‍ കളിക്കും.”അദ്ദേഹം മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്‍റെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പറഞ്ഞു.യുണൈറ്റഡിന്‍റെ ആദ്യ മല്‍സരം ടോട്ടന്‍ഹാമിനെതിരെയാണ്.

Leave a comment