ചാമ്പ്യന്‍സ് ലീഗ് കിരീടം അത്ലറ്റിക്കോയ്ക്ക് നല്‍കൂ – എന്റിക്വെ കേരെസ്സോ
അത്ലറ്റിക്കോ മാഡ്രിഡ് പ്രസിഡന്റ് എന്റിക്വെ കേരെസ്സോ ചാമ്പ്യന്‍സ് ലീഗ് കിരീടം തങ്ങള്‍ക്ക് നല്‍കണം എന്ന് തമാശ രൂപേനെ അഭിപ്രായം അറിയിച്ചു.ഈ സീസണിൽ ടൂർണമെന്റ് സമാപിക്കാൻ കഴിയുന്നില്ലെങ്കിൽ ചാമ്പ്യൻസ് ലീഗ് ടൈറ്റിൽ ഹോൾഡർമാരായ ലിവർപൂളിനെതിരായ വിജയത്തിന് അറ്റ്ലെറ്റിക്കോ മാഡ്രിഡിന് ട്രോഫി കൈമാറണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
“മല്‍സരം നടത്താന്‍ പറ്റിയിലെങ്കില്‍ ഒരു പക്ഷേ ഞാന്‍ പറയുന്ന രീതിയില്‍ ചാമ്പ്യന്മാരെ തീരുമാനിക്കാം.കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ മുട്ടുകുതിച്ച അത്ലറ്റിക്കോയ്ക്ക് കിരീടം നല്‍കുക.”അദ്ദേഹം മുണ്ടോ ഡീപ്പോര്ട്ടിവയോട് പറഞ്ഞു.ലാലിഗയില്‍ ഇനിയും പതിനൊന്ന് മല്‍സരങ്ങളും ചാമ്പ്യന്‍സ് ലീഗ് മല്‍സരങ്ങളും ബാക്കി നില്‍ക്കുന്നുണ്ടെന്നും,ഇവയെലാം തീര്‍ക്കാന്‍ യുവേഫ നന്നായി ശ്രമിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഈ പറഞ്ഞ മല്‍സരങ്ങള്‍ നടത്താന്‍ എല്ലാ യൂറോപ്യന്‍ സര്‍ക്കാരുകളും ഇപ്പോഴത്തെ അവസ്ഥയെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.






































