Foot Ball Top News

വിശ്രമം ലഭിച്ച മെസ്സി ബാഴ്സയ്ക്ക് വേണ്ടി പൊരുതാന്‍ തയ്യാറാണ് – ക്ലമന്‍റ് ലേങ്ഗ്ലറ്റ്

June 11, 2020

വിശ്രമം ലഭിച്ച മെസ്സി ബാഴ്സയ്ക്ക് വേണ്ടി പൊരുതാന്‍ തയ്യാറാണ് – ക്ലമന്‍റ് ലേങ്ഗ്ലറ്റ്

വിശ്രമത്തിനുശേഷം ലാ ലിഗയും ചാമ്പ്യൻസ് ലീഗും   ബാഴ്‌സലോണയെ വിജയിപ്പിക്കാൻ    ക്യാപ്റ്റന്‍ ലയണൽ മെസ്സി തയ്യാറാണെന്ന് ക്ലെമന്റ് ലെങ്‌ലെറ്റ് അഭിപ്രായപ്പെട്ടു.മാർച്ചിൽ  ലാലിഗ  പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ തുടർച്ചയായ മൂന്നാമത്തെ കിരീടത്തിനായി ബാഴ്സ മുന്നേറുകയായിരുന്നു.എതിരാളികളായ റയൽ മാഡ്രിഡിനെ മറികടന്ന് രണ്ട് പോയിന്റ് ലീഡ് നേടിയാണ് ഇപ്പോള്‍  പോയിന്‍റ്  ടേബിളില്‍ ബാഴ്സലോണയുടെ സ്ഥാനം.

 

അതുമാത്രമല്ല 2015 ഇന് ശേഷം ചാമ്പ്യന്‍സ് ലീഗ് ട്രോഫി കാമ്പ് നൌവില്‍ എത്തിക്കാനുമുള്ള തീവ്ര ശ്രമത്തിലാണ് ബാഴ്സലോണ.”മെസ്സി, അന്റോയ്ൻ ഗ്രീസ്മാൻ,സെർജിയോ ബുസ്‌ക്വറ്റ്സ് തുടങ്ങിയ കളിക്കാർ  എല്ലായ്‌പ്പോഴും കളിക്കുന്നവർ ആണ്,അവര്‍ക്ക് ലോക്ക് ഡൌണ്‍ സമയത്ത് ലഭിച്ച വിശ്രമം വളരെ ഉപകാരമായി.വരാനിരിക്കുന്ന മല്‍സരങ്ങള്‍ നേരിടാന്‍  മെസ്സി പൂര്‍ണ ആരോഗ്യവാനാണ്.ഞങ്ങള്‍ ട്രോഫികള്‍ നേടാന്‍ പരമാവധി പരിശ്രമിക്കും” അദ്ദേഹം മുണ്ടോ ഡീപ്പോര്‍ട്ടിവയ്ക്ക് നല്‍കിയ അഭിമുഘത്തില്‍ പറഞ്ഞു.

 

 

Leave a comment