ഡിഎഫ്ബി പൊക്കാല്‍ ഫൈനലില്‍ പ്രവേശിച്ച് ബയേണ്‍ മ്യൂണിക്ക്
ഇവാന് പെരിസിച്ച് റോബര്‍ട്ട് ലെവന്‍ഡോസ്കി എന്നിവരുടെ ഗോളിന്റെ പിന്‍ബലത്തില്‍ ബയേണ്മ്യൂണിക്ക് ഡിഎഫ്ബി പൊക്കാല്‍ ഫൈനലില്‍ എത്തി.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക്ക് ഫ്രാങ്ക്ഫുര്‍ട്ടിനെ പരാജയപ്പെടുത്തിയത്.നിലവിലെ ചാമ്പ്യന്മാര് ആദ്യ പകുതിയില്‍ തന്നെ വിജയം നേടേണ്ടതായിരുന്നു.പല മികച്ച അവസരങ്ങളും തുലച്ചത് ബയേണിന് പിന്നീട് വിനയായി.
14 ആം മിനുട്ടില്‍ തോമസ് മുള്ളര്‍ നല്കിയ പാസില്‍ ലക്ഷ്യം കണ്ട ഇവാന് പെരിസിച്ച് ആദ്യം തന്നെ ബയേണിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയില്‍ ഗോള്‍ നേടി മല്‍സരം സമനിലയില്‍ തീരുമെന്ന് പ്രതീക്ഷിച്ചപ്പോളാണ് ബയേണിന്റെ രക്ഷക്ക് ലെവന്‍ഡോസ്കി എത്തിയത്.ഫ്രാങ്കുര്ട്ടിനു വേണ്ടി കോസ്റ്റ 69 ആം മിനുട്ടിലാണ് ഗോള്‍ നേടിയത്.മറുപടിക്ക് ലെവന്‍ഡോസ്കി 74 മിനുട്ടില്‍ തിരിച്ച് ഗോള്‍ നേടി ബയേണിന് ഫൈനല്‍ പ്രതീക്ഷകള്‍ തിരിച്ചുനല്‍കി.






































