പെര്ഫക്ഷന് വേണ്ടി റൊണാള്‍ഡോ ഏതറ്റം വരേയും പോകും- കൊസ്റ്റിഞ്ഞ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫുട്ബോളില്‍ പൂർണ്ണത പിന്തുടരുന്നത് വളരെ മികച്ചതാണെന്നും പരിശീലനത്തിൽ ഒരു ഷോട്ട് പോലും നഷ്ടമായാൽ അദ്ദേഹം അസ്വസ്ഥനാകുമെന്നും മുൻ പോർച്ചുഗൽ ടീം അംഗമായ കൊസ്റ്റിഞ്ഞ അഭിപ്രായപ്പെട്ടു.റൊണാള്‍ഡോയുടെ ദൃഡനിശ്ചയം വ്യക്തമാക്കാന്‍ കൊസ്റ്റിഞ്ഞ റയല്‍ മാഡ്രിഡിന്റെ പരിശീലനത്തില്‍ കണ്ട കാഴ്ച്ച വിശദീകരിച്ചു.
“2012 ല്‍ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മല്‍സരം കാണാന്‍ ഞാന്‍ പോയിരുന്നു.റയല്‍ ബയേണ്‍മ്യൂണിക്കിനെ നേരിടുകയായിരുന്നു.റയല്‍ താരങ്ങള്‍ ഗോളിക്ക് നേരെ പെനാല്‍ട്ടി ഷൂട്ട് പരിശീലിക്കുകയായിരുന്നു.20 ഷോട്ടുകള്‍ എടുത്ത റൊണാള്‍ഡോയുടെ ഷോട്ട് മാത്രം ലക്ഷ്യം കണ്ടില്ല.ഇതോടെ അദ്ദേഹം വളരെ ആസ്വസ്ഥനായി.പിന്നെ വലിയ ഒരു ബാഗില്‍ നിന്ന് പിന്നെയും ബോളുകള്‍ എടുത്ത് ഷൂട്ട് ചെയ്യാന്‍ തുടങ്ങി.അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ 20 എണ്ണവും ലക്ഷ്യത്തില്‍ കൊള്ളണം.ചിലര്‍ ആറോ ഏഴോ ഷോട്ടുകള്‍ പുറത്തേക്ക് അടിച്ചു കളങ്ങിരുന്നു.എന്നിട്ടും അദ്ദേഹം പരിശീലനം തുടര്‍ന്നു.ഈ സംഭവത്തില്‍ നിന്നും നമുക്ക് അദ്ദേഹത്തിന്റെ ക്യാരക്റ്റര്‍ മനസിലാകും.”കൊസ്റ്റിഞ്ഞ വെളിപ്പെടുത്തി.






































