Foot Ball Top News

ഹവേര്‍ട്ട്സിന് സിദാന്റെ ചാരുതയുണ്ട് – മാർസെൽ ഡൌം

June 4, 2020

ഹവേര്‍ട്ട്സിന് സിദാന്റെ ചാരുതയുണ്ട് – മാർസെൽ ഡൌം

റയൽ മാഡ്രിഡ് ഇതിഹാസം സിനദീന്‍  സിദാന്‍റെ ചാരുത കായി ഹാവെർട്സിനുണ്ടെന്ന് ബെയർ ലെവർകുസെൻ അസിസ്റ്റന്റ് കോച്ച് മാർസെൽ ഡൌം പറഞ്ഞു.കഴിഞ്ഞ കുറച്ച് കാലങ്ങളായി ബെയർ ലെവർകുസെൻ താരമായ കായി ഹാവെര്‍ട്ട്സിനെ യൂറോപ്പിയന്‍ ക്ലബുകള്‍ നോട്ടമിടാന്‍ തുടങ്ങിയിട്ട്.

 

2019-20 ല്‍  ലെവർകുസനുവേണ്ടി  38 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും എട്ട് അസിസ്റ്റുകളുമുണ്ട് അദ്ദേഹത്തിന്റെ പേരില്‍.കൂടാതെ സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുന്നോടിയായി കായി ഹവെര്‍ട്ട്സിന്  113 മില്യൺ ഡോളർ   വിലമതിക്കുന്നതായാണ്  റിപ്പോർട്ട്.”എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് സിദാന്‍റെ ചാരുതയുണ്ട്. അവന്റെ ചലനം നിങ്ങൾ കാണുകയാണെങ്കിൽ,ഞാന്‍ എന്താണ് പറയുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കും. അവൻ വളരെ നല്ല ഭാവിയുള്ള താരമാണ്.അവന്‍ വിചാരിച്ചാല്‍ ഭാവിയില്‍ ഒരു മികച്ച ഫൂട്ബോളര്‍ ആകാന്‍  കഴിയും.”അദ്ദേഹം ടോക്ക് സ്പോര്‍ടിനോട് പറഞ്ഞു.

Leave a comment