സിറ്റിയിലെ തുടക്കം അത്രക്ക് രസകരം ആയിരുന്നില്ല- റിയാദ് മഹ്രെസ്
2018 ജൂലൈയിൽ ലെയ്‌സ്റ്റർ സിറ്റിയിൽ നിന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് 76 മില്യൺ ഡോളർ മൂല്യമുള്ള ട്രാന്‍സ്ഫര്‍ മഹ്രെസ് പൂർത്തിയാക്കി.എന്നാല്‍ താന്‍ വന്ന ഉടനെ തന്നെ സിറ്റിയില്‍ തനിക്ക് ചലനം സൃഷ്ട്ടിക്കാന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം ഈ അടുത്ത് നടന്ന അഭിമുഘത്തില്‍ പറഞ്ഞു.
“അവർ വിചാരിച്ചത്ര വേഗത്തിൽ ഞാൻ ടീമില്‍ ഒരു മാറ്റവും വരുത്തിയില്ല.എനിക്ക് സമയം നൽകാൻ അവർക്ക് കഴിഞ്ഞില്ല കാരണം ഞങ്ങൾ 20 കളിക്കാർ ഉണ്ട് അതും ഒന്നിന്നൊന്ന് മികച്ച കളിക്കാർ.ഞാന്‍ ബെഞ്ചില്‍ ആയിരുന്നപ്പോള്‍ മറ്റ് താരങ്ങള്‍ മികച്ച ഫോമില്‍ ആയിരുന്നു.കഴിഞ്ഞ സീസണിന്‍റെ അവസാനം ഫോമിലേക്ക് തിരിച്ചെത്താന്‍ എനിക്കായി.ഈ സീസണില്‍ ഞാന്‍ എന്‍റെ പ്രകടനത്തില്‍ തൃപ്തന്‍ ആണ്” റിയാദ് മഹ്രെസ് സ്കൈ സ്പോർട്സിനോട് പറഞ്ഞു.






































