ടോട്ടന്‍ഹാം കുട്ടിഞ്ഞോയെ ടീമിലെടുക്കണം-ഡാരന്‍ ബെന്‍റ്
ബാഴ്സ താരമായ ഫെലിപ് കുട്ടിഞ്ഞോ ടോട്ടന്‍ഹാമിന് നല്ലൊരു സൈനിങ് ടാര്‍ഗറ്റ് ആയിരിക്കുമെന്ന് ഡാരന്‍ ബെന്‍റ്.കുട്ടിഞ്ഞോ ഇപ്പോള്‍ ബയേണ്‍ മ്യൂണിക്കിലും ബാധ്യത ആയി കൊണ്ടിരിക്കുകയാണ്.ഇപ്പോഴത്തെ ബയേണ്‍ മ്യൂണിക്കില്‍ ബെഞ്ചിലാണ് കുട്ടിഞ്ഞോയുടെ സ്ഥാനം.കൂടിഞ്ഞോയെ ബാഴ്സ പറയുന്ന വില കൊടുത്ത് വാങ്ങാന്‍ തയ്യാറല്ല എന്ന് ബയേണ്‍ മ്യൂണിക്ക് അറിയിക്കുകയും ചെയ്തു.
“കൂടിഞ്ഞോയെ ടോട്ടന്‍ഹാം വാങ്ങണം.10 മില്യണ്‍ ഡോളര്‍ നല്കിയാല് അദ്ദേഹത്തിനെ ലോണില്‍ ലഭിക്കും.അദ്ദേഹത്തിന് പ്രീമിയര്‍ ലീഗ് കളിച്ച് പരിചയം ഉണ്ട്.ഒരിക്കലും റിസ്ക് ഇല്ലാത്ത തീരുമാനം ആണിത്.10 മില്യണ്‍ ഡോളര്‍ നല്കിയാല് അദ്ദേഹത്തിനെ ലഭിക്കും.ഞാന്‍ ആണെങ്കില്‍ എന്തായാലും കുട്ടിഞ്ഞോയെ ടീമിലെടുക്കും.പ്രതിഭയുള്ള താരത്തിനെ എടുക്കാന്‍ മടിക്കേണ്ട കാര്യമില്ല.ചിലപ്പോള്‍ അദ്ദേഹത്തിന്റെ വരവോടെ ടോട്ടന്‍ഹാം മികച്ച ടീം ആയാലോ”അദ്ദേഹം ഫുട്ബോള്‍ ഇന്‍സൈഡെറിനോട് പറഞ്ഞു.






































