Foot Ball Top News

ലാലിഗ തുടങ്ങാന്‍ പ്രസിഡന്‍റ് സാഞ്ചസിന്‍റെ വക ഫുള്‍ സപോര്‍ട്ട്

May 3, 2020

ലാലിഗ തുടങ്ങാന്‍ പ്രസിഡന്‍റ് സാഞ്ചസിന്‍റെ വക ഫുള്‍ സപോര്‍ട്ട്

കൊറോണ മൂലം ഏകദേശം 25000 മരണം സംഭവിച്ച സ്പെയിനില്‍ ഫുട്ബോള്‍ തിരിച്ച് വരുന്നതിന് പ്രസിഡന്‍റ് സാഞ്ചസിന്‍റെ പിന്തുണ.മെയ് 4 മുതല്‍ സ്പെയിനിലെ ക്ലബുകള്‍ അവരുടെ  പരിശീലനത്തിലേക്ക് തിരിച്ച് വരും.പരിശീലനം തുടങ്ങുന്നത് മുന്‍പ് ടെസ്ട് നടത്തണം എന്ന നിയമമുണ്ട്.സ്പെയിനിലെ അവസ്ഥ മെച്ചപ്പെട്ട് വരുന്നുണ്ട്.ശനിയാഴ്ച്ച മുതല്‍ ജനങ്ങളെ ചെറിയ രീതിയില്‍ പുറത്തു പോകാന്‍ അനുവദിച്ചിരുന്നു.

 

പ്രസിഡന്‍റ് സാഞ്ചസ് ഫൂട്ബോളും ലാലിഗയും എത്രയും പെട്ടെന്ന് തിരിച്ച് വരണം അതിന് ഞങ്ങള്‍ അവര്‍ക്ക് അനുമതി കൊടുത്തു കഴിയുകയും ചെയ്തു.സ്പാനിഷ് ഫുട്ബോള്‍ അസ്സോസിയേഷന്‍ വേണ്ട നടപടി കൈകൊള്ളും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മല്‍സരങ്ങള്‍ സ്റ്റേഡിയത്തില്‍ പോയല്ല ടിവിയില്‍ നിന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.സ്പെയിനിലെ ആരോഗ്യ മേഘല കൊറോണയെ പിടിച്ച് നിര്‍ത്താന്‍ നല്ല പോലെ പാടുപെടുന്നുണ്ട്.

 

 

 

Leave a comment