Foot Ball Top News

2011-2012 സീസണിലെ റയല്‍ യൂറോപ്പിലെ തന്നെ മികച്ച ടീമായിരുന്നു- ഹോസെ മോറിഞ്ഞോ

May 2, 2020

2011-2012 സീസണിലെ റയല്‍ യൂറോപ്പിലെ തന്നെ മികച്ച ടീമായിരുന്നു- ഹോസെ മോറിഞ്ഞോ

താന്‍  നയിച്ചിരുന്ന 2011 – 2012 സീസണിലെ  റയല്‍ മാഡ്രിഡ്  യൂറോപ്പിലെ തന്നെ മികച്ച ടീം ആയിരുന്നു എന്ന് ഹോസെ മോറിഞ്ഞോ.ചാമ്പ്യന്‍സ് ലീഗ് നേടാന്‍ കഴിഞ്ഞിലെങ്കിലും മികച്ച ടീമായിരുന്നു റയല്‍ അകാലത്ത് എന്നാണ് മോറിഞ്ഞോയുടെ അവകാശവാദം.അടുപ്പിച്ച് മൂന്ന് ലീഗ് കിരീടങ്ങള്‍ നേടിയ ബാഴ്സയെ പിടിച്ച് കെട്ടാന്‍ റയലിയനായി,അത് മാത്രമല്ല ഒരു സീസണിലെ ഏറ്റവും കൂടുതല്‍ ഗോളുകളും പോയിന്‍റുകളും നേടാന്‍ റയല്‍ മാഡ്രിഡിനെ കൊണ്ട് കഴിഞ്ഞു.

 

ചാമ്പ്യന്‍സ് ലീഗിലും മികച്ച ഫോം കാഴ്ച്ച വച്ച റയല്‍ സെമി ഫൈനലില്‍ ബയേര്‍ണ്‍ മ്യൂണിക്കിനോട് തോല്‍ക്കാന്‍ ആയിരുന്നു അവരുടെ വിധി.എന്നാല്‍ ഞങ്ങള്‍ സ്പാനിഷ് ലീഗില്‍ ബാഴ്സയുടെ മേധാവിത്വം തീര്‍ത്തുകൊടുത്തത് തികച്ചും ചരിത്രപരമാണെന്നും ആ സീസണിലെ ടീം റയല്‍ മാഡ്രിഡിന്‍റെ ചരിത്രത്തിലെ തന്നെ ഭാഗമാകും എന്നും മോറിഞ്ഞോ കൂട്ടിച്ചേര്‍ത്തു.

Leave a comment