Foot Ball Top News

ടോനാളി ലോകം കണ്ട മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാകും-ടോട്ടി

May 1, 2020

ടോനാളി ലോകം കണ്ട മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാകും-ടോട്ടി

സ്റ്റീവൻ ജെറാർഡ്, ഫ്രാങ്ക് ലാം‌പാർഡ്, ഡാനിയേൽ ഡി റോസി എന്നിവരെപ്പോലെ ലോകത്തിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളായി  ടോട്ടി സാന്ദ്രോ ടോണാലി മാറുമെന്ന്  ഫ്രാൻസെസ്കോ ടോട്ടി.ബ്രെസിയ മിഡ്ഫീൽഡർ ടോണാലിയെ  യൂറോപ്പിലെ  വലിയ ക്ലബ്ബുകള്‍ നോട്ടമിട്ട് കഴിഞ്ഞു.കഴിഞ്ഞ വർഷം സാന്ദ്രോ ടോണാലി  ഇറ്റലിയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

 

ഇറ്റലിയിലെ മുന്‍ താരമായിരുന്ന  ആൻഡ്രിയ പിർലോയുമായി താരതമ്യപ്പെടുത്തിയ മിഡ്‌ഫീൽഡറെ ബാഴ്‌സലോണ, യുവന്റസ്, ഇന്റർമിലാന്‍,എ‌സി മിലാൻ എന്നീ  ടീമുകള്‍ക്ക്  താൽപ്പര്യമുണ്ടെന്നാണ്  റിപ്പോർട്ട്.മുന്‍ ഇറ്റാലിയന്‍ താരങ്ങളായ അന്ദ്രിയ പിര്‍ലോ ഗട്ടൂസോ എന്നിവരുടെ കേളി ശൈലി കലര്‍ന്ന ഒരു പ്രത്യേകതരം പ്രകടനമാണ് ടോനലിയുടേതെന്ന് ടോട്ടി അഭിപ്രായപ്പെടുകയും ചെയ്തു.ഒരു ദിവസം അദ്ദേഹം ലോകം കണ്ട മികച്ച സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി മാറുമെന്ന് ടോട്ടി കൂട്ടിച്ചേര്‍ത്തു.

Leave a comment