ഇവാന് റാക്കിട്ടിച്ച് മിറാലെം പിജാനിക് സ്വാപ്പ് ഡീല്‍ നടക്കാന്‍ സാധ്യത
ഇവാൻ റാക്കിട്ടിച്ച്, മിറാലെം പിജാനിക് എന്നിവരുൾപ്പെടുന്ന ഒരു സ്വാപ്പ് ഡീൽ ഈ വേനൽക്കാലത്ത് ബാഴ്സലോണയും യുവന്റസും നടത്താന്‍ സാധ്യത ഉണ്ടെന്ന് മാർക്ക അവകാശപ്പെടുന്നു.കഴിഞ്ഞ ജനുവരിയില്‍ റാകിട്ടിച്ച് ബാഴ്സലോണ വിടുന്നതിന് വളരെ അടുത്ത് എത്തിയതാണ്.യുവന്റസ് താരമായ ബെനാഡേഷിയുമായി സ്വാപ്പ് ഡീല്‍ ഏകദേശം നടന്ന പോലെയായിരുന്നു.എന്നാല്‍ ക്ലബ് വിടാന്‍ റാക്കിട്ടിച്ച് ഒരുക്കമായിരുന്നില്ല.
എന്നാല്‍ ഈ സീസണില്‍ റാക്കിട്ടിച്ച് പോയേക്കും എന്ന് തന്നെയാണ് വാര്‍ത്തകള്‍.കാമ്പ് നോവില്‍ റാക്കിട്ടിച്ചിനെ ആരാധകര്‍ തീരെ ഇഷ്ട്ടപ്പെടുന്നില്ല എന്നതും റാക്കിട്ടിച്ച് ക്ലബ് വിടാനുള്ള മറ്റൊരു കാരണം ആണ്.കഴിഞ്ഞ സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്പൂലിനോടെറ്റ തോല്‍വിയുടെ പിറ്റേ ദിവസത്തില്‍ റാക്കിട്ടിച്ച് ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് ആരാധകര്‍ കലഹം തുടങ്ങിയത്.






































