Foot Ball Top News

ജൂലൈ ഒന്നിന് ഞാന്‍ ഒരു ചെല്‍സി താരം ആകും-ഹാക്കിം സിയാക്ക്

April 25, 2020

ജൂലൈ ഒന്നിന് ഞാന്‍ ഒരു ചെല്‍സി താരം ആകും-ഹാക്കിം സിയാക്ക്

കൊറോണ വൈറസിന്റെ ഫലമായി ഫുട്ബോളിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും ജൂലൈ ഒന്നിന്  ഔദ്യോഗികമായി  താന്‍ ഒരു ചെൽസി കളിക്കാരനാകാൻ താല്പര്യപ്പെടുന്നതായി  ഹക്കിം സിയെക്.ശൈത്യകാലത്ത് അജാക്സ് താരത്തിനായി 37 ദശലക്ഷം ഡോളർ നല്‍കി ചെൽസി ട്രാന്‍സ്ഫര്‍  പൂര്‍ത്തിയാക്കിയിരുന്നു,ട്രാന്‍സ്ഫര്‍ ജനുവരിയിലെ പൂര്‍ത്തി ആയെങ്കിലും  ഡച്ച് ക്ലബ് അയാക്സ്   എറെഡിവിസി സീസണ്‍ തീരുന്നത് വരെ താരത്തിനെ പിടിച്ചു നിർത്താൻ തീരുമാനിച്ചു.

 

ഡച്ച്  ലീഗ് സീസണ്‍ ക്യാന്‍സല്‍ ചെയ്ത വിവരം പുറത്ത് വിട്ടു.ഇതോടെ അയാക്ക്സിനും സിയേക്കിനും ഡച്ച് കിരീടം ലഭിക്കുകയില്ല.കിരീടം ലഭിക്കാത്തത്തില്‍ ശക്തമായ ഭാഷയില്‍ സിയാക്ക് തന്‍റെ പ്രതിഷേധം അറിയിച്ചിരുന്നു.”എന്റെ ഒപ്പ് കരാർ പ്രകാരമാണെന്ന് ഞാൻ കരുതുന്നു, അതിനാൽ , ജൂലൈ 1 ന് ഞാൻ ഒരു ചെൽസി കളിക്കാരനാകും. എനിക്ക് മറ്റൊരു ചിന്തയും ഇല്ല.”സിയാക്ക് എഡി സ്പോര്‍ട്ടസിനോട് പറഞ്ഞു.

Leave a comment