Foot Ball Top News

ലയണല്‍ മെസ്സിയുടെ ഷര്‍ട്ട് ഞാന്‍ വല്ലാതെ ആഗ്രഹിക്കുന്നു;റഹീം സ്റ്റര്‍ലിങ്

April 25, 2020

ലയണല്‍ മെസ്സിയുടെ ഷര്‍ട്ട് ഞാന്‍ വല്ലാതെ ആഗ്രഹിക്കുന്നു;റഹീം സ്റ്റര്‍ലിങ്

മാഞ്ചെസ്റ്റര്‍ സിറ്റി ഫോർ‌വേർ‌ഡ് റഹീം സ്റ്റെര്‍ലിങ്   എതിരാളികളുടെ ഷർ‌ട്ടുകളുടെ ഒരു വലിയ രഹസ്യ  ശേഖരം തന്നെ ഉണ്ട് ,കരിയർ‌ അവസാനിക്കുന്നത് വരെ ഇനിയും ഷര്‍ട്ട് കളക്ഷന്‍ തുടരും എന്നും അദ്ദേഹം പറഞ്ഞു. ബാഴ്സലോണിയന്‍ താരമായ ലയണൽ മെസ്സിയുടെ ഷർട്ടുകളിലൊന്ന് കൈയ്യിൽ എടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് റഹീം സ്റ്റെർലിംഗ് സമ്മതിക്കുന്നു.

തന്റെ കരിയര്‍ അവസാനിച്ചാല്‍ താന്‍ നേടിയ കിരീടങ്ങള്‍ പോലെ തന്നെ തനിക്ക് പ്രിയപ്പെട്ടതാകും തന്‍റെ ഷര്‍ട്ട് കളക്ഷന്‍ എന്നും സ്റ്റര്‍ലിങ് കൂട്ടിച്ചേര്‍ത്തു.”ഞാന്‍ എന്‍റെ ജേഴ്സി കളക്ഷന്‍ വീടിന്റെ ചുമ്മരില്‍ വച്ചിട്ടില്ല.എന്‍റെ കളക്ഷന്‍ ആളുകളെ കാണിക്കുന്നത് എനിക്ക് ഇഷ്ടമല്ല.ഞാന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ലയണല്‍ മെസ്സിയുടെ ഷര്‍ട്ട് ആണ്.അദ്ദേഹത്തിന്റെ ഷര്‍ട്ട് എനിക്ക് ലഭിച്ചാല്‍ ഞാന്‍ പൂര്‍ണ തൃപ്തന്‍ ആകും.”ഇതായിരുന്നു സ്റ്റര്‍ലിങിന്റെ വാക്കുകള്‍.

 

 

 

Leave a comment