Foot Ball Top News

പിയറി-എമെറിക് ഓബാമേയാങ്ങിനെ ലക്ഷ്യമിട്ട് മാഞ്ചെസ്റ്റര്‍ സിറ്റിയും

April 24, 2020

പിയറി-എമെറിക് ഓബാമേയാങ്ങിനെ ലക്ഷ്യമിട്ട് മാഞ്ചെസ്റ്റര്‍ സിറ്റിയും

ആഴ്സണൽ സ്‌ട്രൈക്കർ പിയറി-എമെറിക് ഓബാമേയാങ്ങിന്റെ വേനൽക്കാല ട്രാന്‍സ്ഫര്‍  മാഞ്ചസ്റ്റർ സിറ്റി ആലോചിക്കുന്നതായി ഡോണ്‍ ബലോണ്‍ റിപ്പോര്‍ട്ട് ചെയ്തു.നിലവിൽ 60 മില്യൺ ഡോളർ വിലമതിക്കുന്ന 30 കാരനും  ബാഴ്‌സലോണയുമായി  റൂമറുകള്‍ സ്ഥിരമായി കേള്‍ക്കുന്നുണ്ട്.എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നിന്ന് ഒരു മാറ്റം പ്രതീക്ഷിക്കുന്ന ഓബാമേയാങിനെ  സൈന്‍  ചെയ്യാനുള്ള റേസില്‍ ഇതോടെ  സിറ്റിയും അങ്കമാകും.

സിറ്റിയുടെ സ്ട്രൈകര്‍ സെര്‍ജിയോ അഗ്യൂറോയ്ക്ക് പ്രായം ഏറുന്നതും അവരുടെ യുവ സ്ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസ് അടുത്ത സീസണില്‍ ക്ലബ് വിടാനുള്ള സാധ്യതയുള്ളതിനാലും  ആകാം   സിറ്റി പുതിയ സ്ട്രൈക്കറെ വാങ്ങാന്‍ ശ്രമിക്കുന്നത്.ഇറ്റാലിയന്‍ ക്ലബ് ജുവന്‍റസ് ഗബ്രിയേല്‍ ജീസസിനെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നോട്ടമിടുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.അടുത്ത സീസണ്‍ മുന്നോടിയായുള്ള ട്രാന്‍സ്ഫര്‍ വിന്‍ഡോ ഇതോടു കൂടി ആവേശകരം ആകും എന്നത് ഉറപ്പാണ്.

 

 

Leave a comment