സോണി ചെറുവത്തൂർ – കേരള ക്രിക്കറ്റിലെ “കപിൽ ദേവ് “
കേരള കപിൽദേവ് എന്ന വിളിപ്പേരിൽ അറിയപെടേണ്ട ക്രിക്കറ്റ് താരമാണ് മലയാളികളുടെ സ്വന്തം സോണി ചെറുവത്തൂർ.
ഓൾറൗണ്ടർ എന്ന് കേൾക്കുമ്പോൾ ഇന്ത്യൻ ജനത ആദ്യം ഓർക്കുന്ന പേര് കപിൽദേവ് ആണെങ്കിൽ കേരള ക്രിക്കറ്റിൽ അത് കൈ ചൂണ്ടുക 1978 ആഗസ്റ്റ 26 ന് ചെങ്ങന്നൂരിൽ ജനിച്ച സോണി ചെറുവത്തൂരിലേയ്ക്കാണ്.
കേരള ക്രിക്കറ്റ് വളർച്ചയുടെ കാലഘട്ടത്തിലെ കരുത്തിലെ പങ്കായക്കാരിലെ പ്രമുഖൻ. പ്രതിഭാശാലികളായ അനേകം താരങ്ങൾ കേരള ക്രിക്കറ്റിനു സംഭാവന നൽക്കിയിട്ടുണ്ട്. ബാലൻ പണ്ടിറ്റ് മുതൽ പി.ബാലചന്ദ്രൻ ,അനന്തപത്മനാഭൻ, ടിനു യോഹന്നാൻ, ശ്രീശാന്ത്, ശ്രീകുമാർ നായർ ,സുനിൽ ഓയാസിന്, അജയ് കുടുവ,റൈഫി വിൻസൻ്റ് ഗോമസ്, രോഹൻ പ്രേം, സച്ചിൻ ബേബി, സഞ്ജു സാംസൺ,സന്ദീപ് വാര്യർ ബേസിൽ തമ്പി ഇങ്ങനെ നീണ്ടുപോകുന്നു ആ നിര…..
ആ കൂട്ടത്തിൽ സോണി ചെറുവത്തൂർ എന്ന കരുത്തനെ വ്യത്യസ്തനാകുന്നതെന്തെന്ന ചോദ്യത്തിനുത്തരം തേടുമ്പോൾ നമുക്ക് ലഭികുന്നത് ഇതാണ്
”വജ്രായുധമായബൗളിംഗിൽ തിളങ്ങിയിലെങ്കിൽ
ബാറ്റ് എടുത്ത് അങ്ങു ക്രീസിൽ പോയി പൊരുതും, അലെങ്കിൽ മികച്ച ഫീൽഡിങ് കാഴ്ചവച്ച് ടീമിന് ഒരു ബ്രേക്ക് ത്രൂ നൽകും, അതോടൊപ്പം കൂർമ്മബുദ്ധി ഉപയോഗിച്ച് കളിയുടെ ഗതി മാറ്റി തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച് ടീമിനെ വിജയവഴിയിലെത്തിക്കും ,ഇതൊടൊപ്പം കപിത്താൻ എന്ന ചുമതല മികവുറ്റതുമാക്കി എന്നതാണ് !”
കേരള ക്രിക്കറ്റിൻ്റെ സുവർണ്ണകാലഘട്ടമായ് നമ്മൾ ഓർക്കാൻ തുടങ്ങിയ അനന്തപത്മനാഭൻ ,ടിനുയോഹനാൻ,സുനിൽ ഒയാസിസ്, അജയ് കുടുവ എന്നിവർ അടങ്ങിയ കാലഘട്ടത്തിൽ ഒരു അരങ്ങേറ്റക്കാരൻ്റെ ചുറുചുറുക്കോടെ തുടങ്ങിയതും
ശ്രീകുമാർ നായർ, ശ്രീശാന്ത്, രോഹൻ പ്രേം,റൈഫി, ജഗദീഷ്, തുടങ്ങിയ ഇന്ത്യൻ ജഴ്സിയണിഞ്ഞവരെ മുനിൽ നിന്ന് നയിച്ച് ഒരു യോദ്ദാവായ്യതും
സഞ്ജു സാംസൺ, സച്ചിൻ ബേബി,സന്ദീപ് വാര്യർ, ബേസിൽ തമ്പി എന്നിവർ അടങ്ങിയ പുതിയ തലമുറയ്ക്ക് ജേഷ്ഠനായി അവർക്കൊപ്പം നിന്ന് കളികളത്തിൽ മികവിൻ്റെപൂർണത നൽക്കിഎന്നതും സോണി ചെറുവത്തൂറിൻ്റെ നേട്ടങ്ങളാണ്.
SBT എന്ന ടീം കേരളത്തിലും കേരളത്തിന്നു പുറത്തും നാല്ലൊരു ടീമായി ഒരുക്കുന്നതിൽ സോണി ചെറുവത്തൂർ എന്ന ചെങ്ങന്നൂരുകാരൻ്റെ പങ്ക് പറയത്തക്കതിൽ കൂടുതൽ ആണ്.
കൃത്യതയുള്ള സിംഗ് ബോളിംഗും, ആക്രമിച്ചു കളിക്കുന്ന കരുത്തുറ്റ ബാറ്റിംഗ് ശൈലിയും, മികച്ച ഫീൽഡിംങ്ങും ആണ് വലതു കൈയ്യനായ സോണി ചെറുവത്തൂറിൻ്റെ മുഖമുദ്ര.
2007 രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെയുള്ള ഹാട്രിക്കും 7 വിക്കറ്റ് പ്രകടനവും മലയാളികളെ കോരിതരിപ്പിച്ചിട്ടുള്ളതാണ്
കഠിനമായ അദ്ധ്വാനം, ചിട്ടയായ പരിശീലനം, കൃത്രത ,ആത്മാത്ഥത ,കളിമികവ് എന്നതോടൊപ്പം നേത്യത്വപാടവവും സോണി ചെറുവത്തൂരിൽ ഉണ്ടായിരുന്നത് എടുത്തു പറയേണ്ട കാര്യമാണ്.
പരിക്ക് സ്ഥിരമായി വേട്ടയാടിയ കാരണത്താൽ കരിയർ നിർത്തി എന്നത് കേരള ക്രിക്കറ്റിൻ്റെ ദൗർഭാഗ്യം മാത്രമാണ്.
എല്ലാ കായിക മത്സരങ്ങളെയും ഒരു പോലെ നെഞ്ചിലേറ്റി ഇഷ്ടപെടുകയും അതെല്ലാം മനസ്സിലാക്കി , ക്രിക്കറ്റ് /ഫുടബോൾ,കമൻറ്ററി എന്ന മേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട് സോണി ചെറുവത്തൂർ.
കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ സഹപരിശീലകനായി
കോച്ചിങ്ങ് എന്ന ദൗത്യം തുടരുന്ന ഓൾറൗണ്ടറെ വീണ്ടും കേരള ക്രിക്കറ്റ് ടീമിന് മുഖ്യ പരിശീലകനായി ഈ വർഷം ലഭിച്ച് കേരള ക്രക്കറ്റ് വിജയങ്ങൾ കൈവരിക്കും എന്ന പ്രതീക്ഷയിൽ ..
സ്നേഹത്തോടെ
അഡ്വക്കെറ്റ് മഹിൻ പ്രഭാകരൻ