പ്രീമിയര്‍ ലീഗ് ക്യാന്‍സല്‍ ചെയ്യണം,എന്നിട്ട് കിരീടം ലിവര്‍പൂളിന് നല്‍കണം;ജോസ് ഹോലെബാസ്
ഗ്രീക്ക് ഫുട്ബോള്‍ താരമായ ജോസ് ഹോലെബാസ് ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം നല്‍കണം എന്ന് സ്ക്കൈ സ്പോട്ട്സിന് നല്‍കിയ അഭിമുഘത്തില്‍ പറഞ്ഞു.ഇംഗ്ലീഷ് ക്ലബായ വാറ്റ്ഫോര്‍ഡ് താരമാണ് ഹോലെബാസ്.ഇപ്പോഴത്തെ അവസ്ഥയില്‍ തരംതാഴ്ത്തല്‍ ഭീഷണിയിലാണ് വാറ്റ്ഫോര്‍ഡ്.
പ്രീമിയര്‍ ലീഗ് ബാക്കി മല്‍സരങ്ങള്‍ നടക്കുന്ന കാര്യങ്ങള്‍ സംശയമാണ് എന്നും അഥവാ എങ്ങനെയെങ്കിലും സീസണ്‍ തീര്‍ക്കുകയാണെങ്കില്‍ അടുത്ത സീസണ്‍ സുഗമമായി നടത്താന്‍ പറ്റുമോ എന്നും സംശയമാണ് എന്ന് അദ്ദേഹം പറഞ്ഞു.രണ്ട് ദിവസം മുന്നേ ഇതേ അഭിപ്രായം ഉഡിനീസ് സ്പോര്‍ട്ടിങ് ഡയറക്റ്റര്‍ മറിഞ്ഞോ പറഞ്ഞിരുന്നു.എന്നാല്‍ മല്‍സരങ്ങള്‍ എങ്ങനെയും തീര്‍ക്കണം എന്ന വാശിയിലാണ് യുവേഫ.ഇംഗ്ലണ്ടില്‍ കൊറോണ പിടി മുറുക്കിയതിനാല്‍ കായികയിനങ്ങള്‍ എപ്പോള്‍ മുതല്‍ തുടങ്ങും എന്ന് യാതൊരുറപ്പും ഇല്ല.






































