പോളിസി തെറ്റിച്ച് ജീറൂഡിനെ നിലനിര്‍ത്താന്‍ ചെല്‍സി; കോണ്ട്രാക്റ്റ് ഒരു കൊല്ലത്തിന് മാത്രം
ഇംഗ്ലീഷ് ക്ലബ് ചെല്‍സി അവരുടെ പ്രധാനപ്പെട്ട സ്ട്രൈകര്‍ ഒലിവര്‍ ജീറൂഡിനെ ഒരു സീസണിന് കൂടെ നിലനിര്‍ത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.ഈ ജനുവരിയില്‍ ഇന്റര്‍മിലാനില്‍ ചേരാന്‍ വളരെ അടുത്തെത്തിയതാണ് ജീറൂഡ്.അവിടെ തന്റെ മുന്‍ കോച്ചായ ആന്റോണിയോ കൊണ്ടേ ഇന്റര്‍മിലാന്റെ മാനേജറാണ്.ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ എങ്ങനെയും ഇന്റര്മിലാന് ജീറൂഡിനെ വാങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ജീരൂഡിന് ചെല്‍സി ഒരു കൊല്ലത്തെ കോണ്ട്രാക്റ്റ് ആണ് നല്കാന് ഉദ്ദേശിക്കുന്നത്. 30 വയസായ കളിക്കാര്‍ക്ക് നല്കുന്ന പോളിസിക്കെതിരാണ് ഇപ്പോള്‍ ജീറൂഡിന് നല്കാന് പോകുന്ന കോണ്ട്രാക്റ്റ്.ഈ ജൂണിന് കോണ്ട്രാക്റ്റ് തീരാന്‍ പോകുന്ന ജീറൂഡിന് ചെല്‍സിയില്‍ നില്ക്കാന് അതിയായ താല്പര്യം ഉണ്ട്.താനിപ്പോള്‍ ഒരു ചെല്‍സി താരമാണെന്നും താന്‍ ഇവിടെ സന്തുഷ്ടനാണെന്നും ഇപ്പോള്‍ കോണ്‍ട്രാക്റ്റുകളെ കുറിച്ച് താനിപ്പോള്‍ ചിന്തിക്കാറില്ല എന്നും അദ്ദേഹം പറഞ്ഞു.






































