ഞങ്ങള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ നേട്ടം കൊയ്യും ;ഒലെ ഗണര്‍ സോള്സ്ക്ജയേര്
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ ഒലെ ഗണര്‍ സോള്സ്ക്ജയേര് ഈ വരുന്ന ട്രാന്‍സ്ഫറില്‍ തന്റെ ക്ലബ് വളരെ നന്നായി ബിസിനസ്സ് ചെയുമെന്ന് പറഞ്ഞു.കൊറോണ മൂലം യൂറോപ്യന്‍ ഫൂട്ബാളിന് മൊത്തം അടി കിട്ടിയിരിക്കുകയാണ്.പല ക്ലബുകളും ഇപ്പോള്‍ നഷ്ട്ടത്തിലാണ് ഓടികൊണ്ടിരിക്കുന്നത്.നഷ്ടം നികത്താന്‍ പല ക്ലബുകളും അവരുടെ കളിക്കാരുടെ വേതനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
ഒലെ ഗണര്‍ സോള്സ്ക്ജയേര് സ്കൈ സ്പോര്‍ട്ട്സിന് നല്കിയ എക്സ്ക്ളൂസീവ് ഇന്റര്‍വ്യൂവിലാണ് ക്ലബിന്റെ ഭാവി പരിപാടികളും തന്റെ പുതിയ തന്ത്രങ്ങളെ കുറിച്ചും പരാമര്‍ശിച്ചത്.കുറച്ച് കഴിഞ്ഞാല്‍ എല്ലാം സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നും അങ്ങനെ എത്തിയാല്‍ ഞങ്ങള്‍ക്ക് സാഹചര്യം മുതലാക്കി ബിസ്നസ്സ് ചെയ്യാന്‍ കഴിയുമെന്നും,ഇത് കഴിഞ്ഞാല്‍ പല ക്ലബുകളും അവരുടെ താരങ്ങളെ വില്ക്കാന് താല്പര്യപ്പെട്ടേക്കും അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്ക് ഉപകാരമായേക്കും,ക്ലബ് വളരെ നന്നായാണ് ഓടി കൊണ്ടിരിക്കുന്നത്,വേണ്ട താരങ്ങളെ വാങ്ങുവാനുള്ള തുക ഞങ്ങളുടെ കൈയില്‍ ഉണ്ടായേക്കും എന്നും അദ്ദേഹം പറഞ്ഞു.






































