നെയ്മര്‍ എപ്പോള്‍ എന്ത് ചെയുമെന്ന് പറയാന്‍ കഴിയില്ല;ബെഞ്ചമിന്‍ ഹെന്രിക്ക്സ്
മൊണാക്കോ ഡിഫന്‍റര്‍ ബെഞ്ചമിന്‍ ഹെന്രിക്ക്സ് നേരിട്ടത്തില്‍ വച്ച് തന്നെ ഏറ്റവും വലയിപ്പിച്ചത് പിഎസ്ജി താരം നെയ്മര്‍ ആണെന്ന് അഭിപ്രായപ്പെട്ടു.23 വയസ്സുള്ള ബെഞ്ചമിന്‍ ഹെന്രിക്ക്സ് 2018ഇല്‍ ആണ് മൊണാക്കോയ്കില്‍ എത്തുന്നത്.മൂന്ന് സീസണില്‍ ജര്‍മന്‍ ക്ലബായ ബേയര്‍ ലെവെര്‍കുസ്സന് വേണ്ടി കളിച്ചത്തിന് ശേഷമാണ് അദ്ദേഹം മൊണാക്കോയില്‍ എത്തുന്നത്.
ഇതുവരെ മൊണാക്കോയ്ക് വേണ്ടി 44 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്,ഇതുവരെ ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗും എല്ലാം കളിക്കുവാനുള്ള അവസരം ബെഞ്ചമിന്‍ ഹെന്രിക്സിന് ലഭിച്ചിട്ടുണ്ട്.ബുണ്ടസ്ലിഗയില്‍ തന്നെ വെള്ളം കുടിപ്പിച്ചത് ഡഗ്ലസ് കോസ്റ്റയാണ് എന്നാണ് ബെഞ്ചമിന്‍ ഹെന്രിക്ക്സ് പറഞ്ഞത്.അദ്ദേഹത്തിന്റെ വേഗത തനിക്ക് വലിയ തലവേദനകള്‍ സൃഷ്ടിച്ചെന്ന് ബെഞ്ചമിന്‍ ഹെന്രിക്ക്സ് അഭിപ്രായപ്പെട്ടു. ഫ്രഞ്ച് ലീഗില്‍ നെയ്മര്‍ ചെയ്തപ്പോലെ തന്നെ വേറെ ആരും ചെയ്തിട്ടില്ല എന്ന് ഹെന്രിക്ക്സ് പറഞ്ഞു.നെയ്മറിനെതിരെ കളിക്കുമ്പോള്‍ നമ്മള്‍ പന്തില്‍ നിന്ന് കണ്ണെടുത്താല്‍ ആ ഒരു നിമിഷം കൊണ്ട് നമ്മളെ കബളിപ്പിച്ച് കൊണ്ട് അദ്ദേഹം പന്തുമായി പോയിട്ടുണ്ടാവും.