അറ്റ്ലറ്റിക്കോ മാഡ്രിഡ് ലോകത്തെ മികച്ച അഞ്ച് ക്ലബുകളില്‍ ഒന്ന്;ഡിയഗോ കൊണ്ടേ
അറ്റ്ലറ്റിക്കോ മാഡ്രിഡ് ഗോള്‍കീപ്പര്‍ ഡിയഗോ കൊണ്ടേ ക്ലബില്‍ തുടരാന്‍ വേണ്ടിയുള്ള കായികക്ഷമതയേ കുറിച്ച് ഈ അടുത്ത് നല്കിയ ഒരഭിമുഘത്തില്‍ പറയുകയുണ്ടായി.ക്ലബിലെ താരങ്ങള്‍ക്ക് വേണ്ട ശരീരക്ഷമത വളരെ അധികമാണെന്നും,ലോകത്തിലെ തന്നെ മികച്ച ക്ലബുകളില്‍ കളിക്കണമെങ്കില്‍ ഇങ്ങനെയുള്ള പല ത്യാഗങ്ങളും സഹിക്കേണ്ടി വരുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.അറ്റ്ലറ്റിക്കോ ലോകത്തിലെ തന്നെ മികച്ച അഞ്ച് ക്ലബുകളില്‍ ഒന്നാണ്.
ഞങ്ങള്‍ വളരെ അധികം പ്രയത്നിക്കും. ഫിറ്റ്നസ് കോച്ച് ഓര്‍ട്ടേഗ ഞങ്ങളുടെ ശാരീരിക ക്ഷമതയ്ക്കും പ്രതിരോധ ശേഷിക്കും വേണ്ടി കുറെ കാര്യങ്ങള്‍ പറഞ്ഞുതരും.ഓരോ മാച്ചുകളിലും അറ്റ്ലറ്റിക്കോ താരങ്ങള്‍ ഓടുന്ന ദൂരം വേറെ ഏത് ടീമിലും ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം.21 വയസ്സുള്ള ഡിയഗോ കൊണ്ടേ അറ്റ്ലറ്റിക്കോ മാഡ്രിഡ് ബി ടീം ഗോള്‍ കീപ്പറാണ്.