Foot Ball Top News

അനിശ്ചിത കാലത്തേക്ക് മത്സരങ്ങൾ നിറുത്തി വെക്കാൻ പ്രീമിയർ ലീഗ് ഭാരവാഹികൾ; കളിക്കാരുടെ വേതനം 30% വെട്ടി കുറയ്ക്കും

April 3, 2020

അനിശ്ചിത കാലത്തേക്ക് മത്സരങ്ങൾ നിറുത്തി വെക്കാൻ പ്രീമിയർ ലീഗ് ഭാരവാഹികൾ; കളിക്കാരുടെ വേതനം 30% വെട്ടി കുറയ്ക്കും

നിർണായക തീരുമാനങ്ങളുമായി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. കൊറോണയുമായി ബന്ധപ്പെട്ട ഭീഷണികൾ ഒഴിയുന്നത് വരെ സീസൺ നിറുത്തി വെക്കാനാണ് തീരുമാനം. സീസൺ പുനരാരംഭിക്കുന്ന ഒരു ദിവസം കൃത്യമായി ഇപ്പോൾ പറയാൻ സാധിക്കില്ല എന്നും ഫ്.എ സ്ഥിരീകരിച്ചു. എന്നാൽ സീസൺ പൂർണമായി റദ്ദാക്കുമോ, അതോ പൂർത്തീകരിക്കുമോ എന്ന ചോദ്യത്തിന് ഇത് വരെ ഫ്.എ യോ യുവേഫ യോ ഉത്തരം നൽകിയിട്ടില്ല.

കളിക്കാരുടെ വേതനം 30 % വെട്ടികുറക്കുന്ന ഒരു സുപ്രധാന തീരുമാനവും ഫ്.എ എടുക്കുക ഉണ്ടായി. ടോട്ടൻഹാമും ന്യൂകാസിലും കളിക്കാർക്ക് ലക്ഷങ്ങൾ ശമ്പളം കൊടുത്തതും എന്നാൽ കളിക്കാർ അല്ലാത്ത ജീവനക്കാരുടെ തുച്ഛമായ വേതനം വെട്ടി കുറച്ചതും വലിയ ചർച്ച ആയിരുന്നു. ഈ തീരുമാനം സമൂഹത്തിൽ നിന്ന് ഉയർന്ന വിമർശങ്ങൾ മറികടക്കാൻ ഫ്.എ യെ സഹായിച്ചേക്കും.

Leave a comment