Foot Ball Top News

വിനിഷ്യസിനെ റാഞ്ചാൻ കഴുക കണ്ണുകളുമായി യോർഗെൻ ക്ളോപ്പ്

April 3, 2020

വിനിഷ്യസിനെ റാഞ്ചാൻ കഴുക കണ്ണുകളുമായി യോർഗെൻ ക്ളോപ്പ്

സാദിയോ മാനേ, റോബർട്ടോ ഫിർമിഞ്ഞോ എന്നീ താരങ്ങൾ അടുത്ത സീസണിൽ ലിവർപൂൾ വിട്ട് പോകാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല. മാനേക്കായി റയൽ മാഡ്രിഡും, ഫിർമിഞ്ഞോക്കായി ബയേൺ മ്യൂണിച്ചും ശക്തമായി രംഗത്തുണ്ട് എന്നാണ് യൂറോപ്പിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആയതിനാൽ തക്കതായ ഒരു ബദലിനായി യോർഗെൻ ക്ളോപ്പ് രംഗത്തുണ്ടന്നാണ് അറിയാൻ കഴിഞ്ഞത്. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ യുവ താരം വിനീഷ്യസ് ജൂനിയറിന്റെ പേരാണ് ഏറ്റവും പുതുതായി ലിവർപൂളുമായി ചേർത്ത് പറയുന്നത്.

വലിയ പ്രതീക്ഷയോടെയായിരുന്നു വിനീഷ്യസ് എന്ന 19കാരൻ റയലിൽ എത്തിയത്. അടുത്ത നെയ്മർ എന്ന വിശേഷണവും അദ്ദേഹത്തിൽ ചാർത്തപ്പെട്ടിരുന്നു. എന്നാൽ പ്രതീക്ഷക്കൊത്തു ഉയരാൻ ഈ കൗമാരക്കാരന് കഴിഞ്ഞില്ല. മാത്രവുമല്ല ഹസാഡ്‌ഡിന്റെയും റോഡ്രിഗോയുടെയും വരവ് വിനിഷ്യസിന്റെ അവസരങ്ങൾ കുറക്കുകയും ചെയ്തു. വിൻഷ്യസിനെ ലോണിൽ വിടാനുള്ള സാധ്യതകളും സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയുക ഉണ്ടായി. മനെയെയോ ഫിർമിഞ്ഞോയെയോ നഷ്ടമാവുകയാണെങ്കിൽ ക്ളോപ്പ് നടത്താൻ സാധ്യത ഉള്ള ഒരു ചൂതാട്ടം തന്നെയാകും വിനിഷ്യസിനായുള്ള വലവിരിക്കൽ.

കഴിവുകളെ വളർത്തി എടുക്കുന്നതിൽ ക്ളോപ്പ് കഴിഞ്ഞേ ഇന്ന് മാനേജർ ഉള്ളു. വിനീഷ്യസ് ആണെങ്കിൽ ആള് ചില്ലറക്കാരനല്ല. വെറും 17 വയസ്സിൽ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ആയ റയൽ മാഡ്രിഡ് അദ്ദേഹത്തെ ടീമിൽ എത്തിച്ചത് ആ പ്രതിഭ മനസിലാക്കി തന്നെയാണ്.വിനിഷ്യസിനായി റയൽ മത്സരിച്ചതാകട്ടെ അവരുടെ ബദ്ധവൈരികളായ ബാഴ്സയോടും.

ഇളം പ്രായത്തിൽ താങ്ങാൻ ആവുന്നതിനേക്കാൾ അപ്പുറമുള്ള പ്രതീക്ഷകളാകാം താരത്തിന്റെ ഫോം ഇടിയാൻ കാരണം. അങ്ങനെയെങ്കിൽ പ്രീമിയർ ലീഗിലേക്കുള്ള മാറ്റം അദ്ദേഹത്തിന് ഗുണം ചെയ്യും. മാത്രമല്ല കളിക്കാരെ പ്രചോദിപ്പിച്ചു കൊണ്ട് അവരുടെ മികവ് പുറത്തെടുക്കുന്ന ക്ളോപ്പ് കൂടെ ആകുമ്പോൾ വിനീഷ്യസ് ചിലപ്പോൾ പ്രതീക്ഷക്കൊത്തു ഉയർന്നേക്കാം. അങ്ങനെയെങ്കിൽ മാനിയെക്കാളും ഫിർമിഞ്ഞോയെക്കാളും അപകടകാരിയായ ഒരു ഭീകരനെ ആയിരിക്കും ലോകം കാണാൻ പോവുക.

Leave a comment