“വിക്രം സിംഗ് സോളങ്കി ” – ഒരു കാലഘട്ടത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇന്ത്യൻ സാന്നിധ്യം
ക്രിക്കറ്റ് സിരകളിൽ അലിഞ്ഞു ചേർന്നത് കൊണ്ട് ലോകക്രിക്കറ്റിൻറെ ഭൂപടത്തിൽ എവിടെ നോക്കിയാലും നമുക്കൊരു ഇന്ത്യൻ വംശജനായ ക്രിക്കറ്റ് പ്ലേയേറെ കണ്ടേക്കാം.തൻറെ എട്ടാം വയസ്സിൽ ഇംഗ്ലണ്ടിലേക് കുടിയേറി ഇംഗ്ലീഷ് നിരയിൽ പാഡണിഞ്ഞ ക്രിക്കറ്റെർ ആണ് “വിക്രം സിംഗ് സോളങ്കി “ഉദയ്പ്പൂർ ,രാജസ്ഥാനിൽ ജനിച്ച സോളങ്കി വലം കയ്യൻ ബാറ്റസ്മാനും,വിക്കറ്റ് കീപ്പറും കൂടാതെ റൈറ്റ് ആം ഓഫ് സ്പിന്നർ കൂടിയായിരുന്നു.
ഇംഗ്ലീഷ് കൗണ്ടി സറയിലും വോക്‌ഷെയറിലും തകർപ്പൻ പ്രകടനം കാഴ്ച വെച്ചതുകാരണം ഇംഗ്ലീഷ് ടീമിലേക് ഇടം നേടി.വോക്‌ഷെയറിനു വേണ്ടി പതിനായിരത്തിലധികം റൺസ് സ്വന്തമാക്കിയിട്ടുമുണ്ട്.ബൗളിങ്ങിൽ അഞ്ചു വിക്കറ്റ് നേട്ടവും ഉണ്ട്.2000 ജനുവരിയിൽ സൗത്ത് ആഫ്രിക്കക്കെതിരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു.സാങ്കേതിക തികവും മികച്ച സ്ട്രോക്ക് പ്ലേയും ഉള്ള സോളങ്കിക് ടെസ്റ്റിൽ അവസരം കിട്ടിയില്ല.
കരിയറിലെ ആദ്യ സെഞ്ചുറി ഓവലിൽ ഓപ്പണിങ് റോളിൽ പിറന്നു ,ട്രസ്റ്കൊത്തിക്കിൻറെ കൂടെ ഓപ്പണിങ്ങിൽ 200 റൺസ് പാർട്ണർഷിപ് ഉണ്ടാക്കി.അദ്ദേഹം കരിയറിൽ നേടിയ ഒരേ ഒരു വിക്കറ്റ് ലങ്കൻ ഓപ്പണർ ജയസൂര്യയുടേതാണ്.
ഹെഡിങ്ഗ്ലിയിൽ നടന്ന മാച്ചിൽ ജയസൂര്യയും -തരങ്കയും തകർത്താടി 286 റൺസ് നേടിയപ്പോൾ ഇംഗ്ലീഷ് സൈഡിൽ വിക്കറ്റ് ബ്രെക് ത്രൂ നൽികിയത് സോളങ്കിയാണ്.
ഇൻർനാഷണൽ ഏകദിന ക്രിക്കറ്റിൽ അപൂർവ്വ നേട്ടത്തിന് ഉടമകൂടിയാണ് വിക്രം സോളങ്കി.
2005 ൽ ഐസിസി സൂപ്പർ സബ് ഇലവനിൽ ഏർപെടുത്തിയപ്പോൾ,ആദ്യമായി ഇറങ്ങിയ കളിക്കാരൻ.ഓസിസിനെതിരേ ഇംഗ്ളണ്ട് മുൻ നിര 93/6 തകർന്നപ്പോൾ എട്ടാമനായി സൂപ്പർ സബ് റോളിൽ ഇറങ്ങി ഫിഫ്റ്റി നേടി ടീമിനെ രക്ഷിച്ചു.
2007 -കുട്ടി ക്രിക്കറ്റിൻറെ ആദ്യ ഉലകപോരിൽ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ മാറ്റ് പ്രിയോർ പരുക്കേറ്റ് പുറത്തായപ്പോൾ സോളങ്കി വിക്കറ്റ് കീപ്പർ ആയി രണ്ടു കളിയിൽ വന്നു ,കൂടെ ഓപ്പണിങ് റോളും ഗംഭീരമാക്കി.അതായിരുന്നു അവസാന ഇന്റർനാഷണൽ മാച്ച്.
വോർക് ഷെയറിൽ കൂടെ കളിച്ചിരുന്ന കബീർ അലിയുടെ ക്ഷണത്തോടെ 2006 -2007 സീസണിൽ രാജസ്ഥന് വേണ്ടി രഞ്ചി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.2007 ഐസിൽ വിമത ലീഗിൽ മുംബൈ ചാമ്പസിന് വേണ്ടി തൊപ്പി അണിഞ്ഞിരുന്നു.
2015 ൽ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു.2018 മുതൽ കൗണ്ടി ക്ലബായ സാറെയുടെ ഹെഡ് കോച്ചായി ചുമതല ഏറ്റു.ഇന്റർനാഷണൽ ക്രിക്കറ്റിൽ പറയത്തക്ക ഇമ്പാക്ട് ഉണ്ടാക്കിയില്ലെങ്കിലും ഈ മുഖം ക്രിക്കറ്റ് ആരാധകർക്ക് പരിചിതം ആയിരിക്കും.
✍🏻മുജീബ്