കൊറോണ ഭീതിയിൽ സ്പാനിഷ് ലാലിഗ രണ്ട് ആഴ്ചത്തേക്ക് താത്കാലികമായി നിർത്തിവച്ചു;
കൊറോണ ഭീതി ലോകം മൊത്തം പടരുന്നു.ഫുട്ബോൾ ആരാധകർക്ക് അടിയായി സ്പാനിഷ് ലാലിഗ കുറഞ്ഞത് രണ്ട് ആഴ്ചത്തേക്ക് നിർത്തിവക്കും.നേരത്തെ ഇറ്റാലിയൻ സീരി എ ഏപ്രിൽ മൂന്ന് വരെ സസ്പെൻഡ് ചെയ്തിരുന്നു.സ്പെയിനിലെ എല്ലാ ഫുട്ബോൾ ലീഗുകളും ഇതോടെ നിർത്തിവച്ചു.ബുധനാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്പെയിൻ അടക്കം 26 യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്നത് നിരോധിച്ചിട്ടുണ്ട്.
ഇറ്റലി കഴിഞ്ഞാൽ ഇപ്പോൾ കൊറോണ സംബന്ധിച്ചുള്ള കേസുകൾ ഏറ്റവും കൂടുതൽ ഉള്ളത് സ്പെയിനിലാണ്.പോയിന്റ് ടേബിളിൽ ബാഴ്സലോണയാണ് മുന്നിലുള്ളത്.റയൽ ബാഴ്സയ്ക്ക് തൊട്ടു പുറകിൽ രണ്ടാം സ്ഥാനത്തുണ്ട്.ഇരു ടീമകൾക്കും ഇനി പതിനൊന്ന് മത്സരങ്ങൾ വീതം ഉണ്ട്.റയലിന് ബാഴ്സയെ പുറകിലാക്കാൻ കിട്ടിയ അവസരം തുലക്കുകയായിരുന്നു.കോറോണ നിയന്ത്രിക്കാനായാൽ ഏപ്രിൽ അഞ്ചിന് ലാലിഗ പുനഃരാരംഭിച്ചേക്കും.






































