ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16;ക്വാട്ടർ മോഹവുമായി അറ്റ്ലാന്റയും വലൻസിയയും
യുവേഫ ചാമ്പ്യൻസ് ലീഗിൽ റൗണ്ട് ഓഫ് 16 നാളെ അറ്റ്ലാന്റ vs വലൻസിയ മത്സരം.വലൻസിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റല്ല സ്റ്റേഡിയത്തിലാണ് മത്സരം.ഇന്ത്യൻ സമയം 01:30 ന് ഇരു ടീമുകളും ഏറ്റുമുട്ടും.ആദ്യ പാദത്തിൽ വലൻസിയ അറ്റ്ലാന്റായോട് 4 -1 ന് പരാജയപ്പെട്ടിരുന്നു.കൊറോണ ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തിൽ ആയിരിക്കും മത്സരം നടക്കുന്നത്.പൊതു പരിപാടികൾ കഴിവതും ഒഴിവാക്കാൻ സ്പാനിഷ് ആരോഗ്യ മന്ത്രിസഭ ഉത്തരവ് ഇറക്കിയിരുന്നു.
അറ്റ്ലാന്റ ലീസിനെ 7 -2 ന് തോൽപിച്ചത്തിന് ശേഷം വേറെ മത്സരങ്ങൾക്ക് ഇറങ്ങിയിട്ടില്ല.അറ്റ്ലാന്റാ താരം റാഫേൽ ടോളോയ് കളിക്കുന്ന കാര്യം സംശയത്തിലാണ്.അത്ഭുതങ്ങളൊന്നും നടന്നില്ലെങ്കിൽ അറ്റ്ലാന്റ തന്നെയായിരിക്കും ക്വാർട്ടറിലേക്ക് ക്വാളിഫിയാകുന്നത്.വലൻസിയ താരങ്ങളായ മാക്സി ഗോമസ് ,ഇല്ലിയാഖും മംഗള എന്നിവർ പരിക്കിന്റെ പിടിയിലായതിനാൽ കളിച്ചേക്കില്ല.സ്വന്തം കാണികളുടെ അഭാവത്തിൽ വലൻസിയ എങ്ങനെ കളിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.






































