Foot Ball Top News Uncategorised

ബയേൺ മ്യൂണിക്ക് ഇന്ന് ഓഗ്സ്ബർഗിനെതിരെ;ഒരു പോയിന്റിന്റെ നേരിയ ലീഡുമായി ബയേൺ

March 8, 2020

ബയേൺ മ്യൂണിക്ക് ഇന്ന് ഓഗ്സ്ബർഗിനെതിരെ;ഒരു പോയിന്റിന്റെ നേരിയ ലീഡുമായി ബയേൺ

അലൈൻസ് അരീനയിൽ ഇന്ന് ബയേൺ മ്യൂണിക്ക് തങ്ങളുടെ അയൽക്കാരായ ഓഗ്സ്ബർഗിനെതിരെ.ഇന്ത്യൻ സമയം രാത്രി എട്ടുമണിക്കാണ് മത്സരം.പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബയേൺ.ഒരു പോയിന്റിന്റെ നേരിയ ലീഡ് മാത്രമാണ് അവർക്ക് ഉള്ളത്.ഡോർട്മുണ്ട് അവരുടെ തൊട്ട് പുറകിലുണ്ട്.വിജയം നേടി ലീഡ് വർധിപ്പിക്കുക തന്നെ ആയിരിക്കും ബയേൺ കോച്ചായ ഹാൻസിഫ്‌ളിക്കിന്റെ ലക്‌ഷ്യം.

 

 

എന്നാൽ കഴിഞ്ഞ മൂന്ന് കളികളിൽ ബയേണിനെ വിറപ്പിക്കാൻ ഓഗ്സ്ബർഗിന് കഴിഞ്ഞു.ഈ സീസണിലെ ആദ്യ ഓഗ്സ്ബർഗ് അരീനയിൽ വെച്ച് നടന്ന മത്സരത്തിൽ ബയേണിനെ സമനിലയിൽ തളക്കാൻ ഓഗ്സ്ബർഗിനായി.ബയേൺ മ്യൂണിക്കിന് ഇന്നത്തെ മത്സരം അത്രക്ക് സുഗമം ആവില്ല എന്നത് തീർച്ച.ബയേൺ താരങ്ങളായ ലൂക്കാസ് ഹെർണാണ്ടസ്,ജെറോം ബോട്ടെങ് എന്നിവർ പരിക്ക് ബേദമായി ടീമിൽ ചേരുമെന്ന് സൂചനയുണ്ട്.ഇന്ന് കോച്ച് ഹാൻസി ഫ്‌ളിക്ക് സ്‌ട്രൈക്കറായി ആരെ നിയമിക്കും എന്നത് ഫാൻസിന് ഉത്കണ്ട നല്കുന്നുണ്ടാവും.

Leave a comment