പ്രീമിയർ ലീഗ് : വെസ്റ്റ്ഹാമിനെതിരെ ആർസെനലിനു ജയം
പകരക്കാരനായിറങ്ങിയ ലാക്കാസെറ്റ് വിജയശില്പിയായപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് 4ഫിനിഷ് സാദ്ധ്യതകൾ നിലനിർത്തി ആർസെനാൽ. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ഒരു ഗോളിനാണ്
ഗണ്ണേഴ്‌സ് തോല്പിച്ചത്. 80ആം മിനുട്ടിൽ ലാക്കാസെറ്റാണ് ആര്സെനലിന്റെ വിജയഗോൾ നേടിയത്.
യൂറോപ്പ ലീഗിലെ ഹൃദയഭേദക പുറത്താകലോടെ പ്രീമിയർ ലീഗിലെ ടോപ് 4 ഫിനിഷിലൂടെ മാത്രമേ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ സാധിക്കൂ എന്ന നിലയിലാണ് ആർസെനാൽ വെസ്റ്റ് ഹാമിനെ എമിരേറ്റ്സിൽ വരവേറ്റത്. എന്നാൽ മത്സരത്തിലുടനീളം വെസ്റ്റ് ഹാം ആർസെനലിനെ വിറപ്പിക്കുകയായിരുന്നു. അന്റോണിയോ -ഫോറെൽസ് സഖ്യം ആർസെനാൽ ബോക്സിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയും, ആർസെനാൽ ഗോളി ലെനോയും വിലങ്ങുതടിയായി നിന്നു. മറുവശത്തു ഏറിയ നേരവും പന്ത് കൈവശം വച്ചെങ്കിലും ആർസെനലിനു വിരലിലെണ്ണാവുന്ന ചില അവസരങ്ങളല്ലാതെ ലഭിച്ചില്ല. രണ്ടാം പകുതിയിൽ പെപ്പെയും നികേതയെയും പിൻവലിച്ചു ലാക്കാസെറ്റും നെൽസണും ഇറങ്ങിയതോടെ മത്സരം ചൂടുപിടിച്ചു. 80ആം മിനുട്ടിൽ അബാമേയാങ്ങിന്റെ പാസ്സ് ലോബ് ചെയ്തു ഓസിൽ ലാകാസെറ്റിന് നീട്ടിയപ്പോൾ അനായാസം വലയിലാക്കിയെങ്കിലും ലൈൻ റഫറി ഓഫ്‌സൈഡ് വിളിച്ചു. എന്നാൽ VAR ചെക്ക് ഗോൾ അനുവദിക്കുകയായിരുന്നു. വിജയത്തോടെ 28കളിയിൽ നിന്നും 40പോയിന്റുമായി 9ആം സ്ഥാനത്താണ് ആർസെനാൽ