Foot Ball Top News Uncategorised

വാൻറ്റ മെട്രോപ്പോളിറ്റാനോയിൽ ഇന്ന് തുല്യ ശക്തികൾ തമ്മിൽ പൊരുതും

March 7, 2020

വാൻറ്റ മെട്രോപ്പോളിറ്റാനോയിൽ ഇന്ന് തുല്യ ശക്തികൾ തമ്മിൽ പൊരുതും

അത്ലറ്റികോ vs സെവിയ പോരാട്ടം ഇന്ന് ഇന്ത്യൻ സമയം രാത്രി 08:30ക്ക്‌ അത്ലറ്റികോയുടെ ഹോം ഗ്രൗണ്ടായ വാന്റ മെട്രോപ്പോളിറ്റാനോയിൽ നടക്കും. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് സെവിയ്യ ഇപ്പോൾ, അത്ലറ്റികോ അഞ്ചാമതും. ജയം നേടി മൂന്നാം സ്ഥാനം നിലനിർത്താൻ ആയിരിക്കും സെവിയ്യ ഇന്ന് ശ്രമിക്കുന്നത്. വിജയം നേടിയാൽ അത്ലറ്റികോയ്ക്ക് സേവിയയെ മറികടന്ന് മൂന്നാം സ്ഥാനം നേടുകയും ചെയാം.

 

 

സെവിയ്യ കഴിഞ്ഞ മത്സരത്തിൽ ഒസാസുനയുമായി അവസാന നിമിഷ വിജയം നേടിയ ആത്മവിശ്വാസത്തിലായിരിക്കും കളിക്കാൻ ഇറങ്ങുന്നത്. അത്ലറ്റികോയുടെ കഴിഞ്ഞ മത്സരത്തിൽ എസ്പിയെന്നോളുമായി സമനിലയായിരുന്നു ഫലം. അടുത്ത ആഴ്ച ലിവർപൂളിനെതിരെ ഉള്ള മത്സരത്തിന് മുന്നേ ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കലായിരിക്കും കോച്ച് സിമിയോണിയുടെ മനസ്സിൽ.

 

 

 

 

Leave a comment