ശനിദിശ തീരാതെ ചെൽസി ;ഇത്തവണ സമനിലക്കുരുക്കിൽ
ഡീൻ കോർട്ടിൽ നടന്ന മത്സരത്തിൽ ചെൽസിയെ സമനിലയിൽ പൂട്ടി എഎഫ്‌സി ബോൺമൗത് .സ്കോർ ലൈൻ 2 -2.ബോൺമൗത്തിന് വേണ്ടി ജെഫേഴ്സൺ ലെർമാ,ജോഷുവ കിംഗ് എന്നിവർ ഗോൾ നേടിയപ്പോൾ ചെൽസിക്ക് വേണ്ടി ഇരട്ട ഗോൾ നേടിയത്ത് മർക്കസ് അലോൻസോയാണ്.
മത്സരത്തിൽ ആധിപത്യം പുലർത്തിയത് ചെൽസിയാണെങ്കിലും കനത്ത പ്രധിരോധം കൊണ്ട് ബോൺമൗത് മതിലുകൾ തീർക്കുകയായിരുന്നു.ആദ്യ പകുതിയിൽ മാർക്കസ് അലോൺസോ അത്യുഗ്രമായ ഗോളിൽ ചെൽസിയെ മുന്നിലെത്തിച്ചു.റീസ് ജെയിംസ് നൽകിയ ക്രോസ്സ് ജിറൗഡിന് ഗോളാക്കാൻ കഴിഞ്ഞില്ലെങ്കിലും അലോൺസോ ആ പ്രശ്നം പരിഹരിച്ചു.രണ്ടാം പകുതിയിൽ റിയാൻ ഫ്രേസർ നൽകിയ കോർണർ കിക്കിൽ ജെഫേഴ്സൺ ലെർമയുടെ ഹെഡ് തടുക്കാൻ ചെൽസി ഗോൾ കീപ്പർ വിലി കാബേലാരോക്കായില്ല.57 ആം മിനുട്ടിൽ തന്നെ ജോഷുവ കിംഗ് അടുത്ത ഗോൾ നേടി ബോൺമൗത്തിനെ മുന്നിലെത്തിച്ചു.ബോൺമൗത് പ്രതിരോധകോട്ട തീർത്തെങ്കിലും 85 ആം മിനുട്ടിൽ കിട്ടിയ അവസരം പാഴാക്കാതെ അലോൺസോ ഗോൾ നേടിയതോടെ നാടകീയ മത്സരം സമനിലയിൽ പിരിഞ്ഞു