Cricket Renji Trophy Top News

‘തല പുകച്ച്’ ക്രിസ് ലിന്‍: വീഡിയോ വൈറല്‍

February 29, 2020

author:

‘തല പുകച്ച്’ ക്രിസ് ലിന്‍: വീഡിയോ വൈറല്‍

ഇസ്‌ലാമബാദ്: പാക് ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ പി.എസ്.എല്‍ (പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്) മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്നിന്റെ തലയില്‍നിന്ന് പുക ഉയര്‍ന്നതായി മാധ്യമങ്ങള്‍.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ലാഹോര്‍ ക്വാലാന്‍ഡേഴ്‌സും പെഷവാര്‍ സല്‍മിയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.

ശനിയാഴ്ച നടന്ന മത്സരം മഴ കാരണം 12 ഓവറായി നടത്താനാണു തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് ക്വാലാന്‍ഡേഴ്‌സ് ടീം ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു ക്രിസ് ലിന്നിന്റെ തലയില്‍നിന്നു പുക ഉയരുന്നതായി ശ്രദ്ധയില്‍പെട്ടത്. വൈകാതെ ഇതിന്റെ വിഡിയോ ദൃശ്യങ്ങളും വൈറലായി. ഈ സമയത്തു ടീമിന്റെ മോശം പ്രകടനത്തില്‍ ലിന്‍ അസ്വസ്ഥനായിരുന്നത് അദ്ദേഹത്തിന്റെ മുഖത്തുനിന്നും വ്യക്തമാണെന്നും ആരാധകര്‍ പറയുന്നു.

പി.എസ്.എല്ലില്‍ ലാഹോര്‍ ക്വാലാന്‍ഡേഴ്‌സിന്റെ താരമാണ് ക്രിസ് ലിന്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പെഷവാര്‍ സല്‍മി ഏഴു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി. എന്നാല്‍, 133 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ക്വാലാന്‍ഡേഴ്‌സിന് 12 ഓവറില്‍ ആ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് മാത്രമാണു സ്വന്തമാക്കാന്‍ കഴിഞ്ഞത്. ലാഹോര്‍ ടീമിന് 16 റണ്‍സിന്റെ തോല്‍വി. 15 പന്തുകള്‍ നേരിട്ട ക്രിസ് ലിന്‍ 30 റണ്‍സാണു മത്സരത്തില്‍ നേടിയത്.

Leave a comment