ലാലിഗയിൽ ലെവാന്തെ, വലൻസിയ, അലാവസ് ടീമുകൾ ഇന്നിറങ്ങിയേക്കും:
ലാലിഗയിൽ ഇന്ന് ആവേശ പോരാട്ടം. ഇന്ത്യൻ സമയം 5:30 മണിക്ക് ഐബറിന്റെ ഹോം മുൻസിപ്പൽ ഡി ഇപ്രൂവയിൽ വെച്ച് ലെവാന്തെയും ഐബറും ഏറ്റുമുട്ടും. മറ്റൊരു പ്രധാന മത്സരത്തിൽ വലൻസിയ റയൽ ബെറ്റിസിനെ നേരിടും.
റയലിനെ 1-0ന് തോൽപിച്ച ആത്മവിശ്വാസത്തിലാണ് ലെവാന്തെ. ഐബാറാകട്ടെ ബാഴ്സയോട് 5-0ന് ഏറ്റ പരാജയം നൽകിയ നാണക്കേട് മറിക്കുകയായിരിക്കും അവരുടെ ലക്ഷ്യം. ഇന്ത്യൻ സമയം 08:30ക്ക് വാലെൻസിയയും റയൽ ബെറ്റിസും ഏറ്റുമുട്ടും. വാലെൻസിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റലാ സ്റ്റേഡിയത്തിലാണ് മത്സരം.പോയിന്റ് ടേബിളിൽ വലൻസിയ 8ആം സ്ഥാനത്തും റയൽ ബെറ്റിസ് 13ഉം സ്ഥാനത്താണ്. രാത്രി 11മണിക്ക് അലാവേസ് ലെഗാനസിനെ നേരിടും. റേലഗേഷൻ സോണ്ണിൽ നിന്നും രക്ഷപെടാനായിരിക്കും ലെഗാനസിന്റെ ലക്ഷ്യം.






































