വനിത ട്വന്റി 20 ലോകകപ്പ്: കവീസിന് ലക്ഷ്യം 134
മെല്‍ബണ്‍: വനിതാ ട്വന്റ്ി 20 ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ മൂന്നാം റൗണ്ട് മത്സരത്തില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിന് ലക്ഷ്യം 134 റണ്‍സ്. ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ സോഫി ഡെവിന്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഷഫാലിയുടെ മിന്നുന്ന പ്രകടനത്തിന്റെ മികവില്‍ (33 ബോളില്‍ 46) എട്ടുവിക്കറ്റ് നഷ്ടത്തില്‍ 133 എടുത്തു. ടാനിയ ഭാട്ടിയ 23 റണ്‍സ് എടുത്തു.
ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ച് മുന്നേറുന്ന ഇന്ത്യ ഹാട്രിക്ക് ജത്തോടെ പ്ലേഓഫ് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങിയത്. നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയയെയും ബംഗ്ലാദേശിനെയുമാണ് കഴിഞ്ഞ മല്‍സരങ്ങളില്‍ ഇന്ത്യ കെട്ടുകെട്ടിച്ചത്. മറുഭാഗത്ത് ന്യൂസിലാന്‍ഡിന്റെ രണ്ടാമത്തെ ഗ്രൂപ്പ് മല്‍സരമാണിത്. ആദ്യ കളിയില്‍ അവര്‍ ശ്രീലങ്കയെ ഏഴു വിക്കറിനു തകര്‍ത്തുവിട്ടിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- സ്മൃതി മന്ദാന, ഷഫാലി വര്‍മ, താനിയ ഭാട്ടിയ, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, വേദ കൃഷ്ണമൂര്‍ത്തി, ശിഖ പാണ്ഡെ, രാധ യാദവ്, പൂനം യാദവ്, രാജേശ്വരി ഗെയ്ക്ക്വാദ്.
ന്യൂസിലാന്‍ഡ്- സോഫി ഡെവിന്‍ (ക്യാപ്റ്റന്‍), റേച്ചല്‍ പ്രീസ്റ്റ്, സൂസി ബേറ്റ്സ്, മാഡി ഗ്രീന്‍, കേയ്റ്റി മാര്‍ട്ടിന്‍, അമേലിയ കേര്‍, ഹെയ്ലി ജെന്‍സണ്‍, അന്ന പ്രെസ്റ്റണ്‍, ലെയ് കാസ്പെറക്ക്, ലിയ തഹുഹു, റോസ്മേരി മെയര്‍.