വനിതാ T20 പൂരത്തിന് കൊടിയേറി
ഐ പി എൽ നടന്നുകൊണ്ടിരിക്കുമ്പോൾ അതിന്റെയൊപ്പം തന്നെ വനിതകളും പോരാട്ടത്തിനിറങ്ങുന്നു.വനിതാ T20 ചലഞ്ചിന് തുടക്കമായി.7.30 നു മത്സരങ്ങൾ തുടങ്ങും.3 ടീമുകൾ പങ്കെടുക്കുന്ന സീരിസിൽ ഇന്ന് മുതൽ മെയ് 11 വരെയാണ് മത്സരങ്ങൾ നടക്കുക.സൂപ്പർ നോവാസ്,ട്രെയൽബ്ലെസേർസ്,വെലോസിറ്റി എന്നി ടീമുകൾ ആണ് മാറ്റുരക്കുന്നത്.സൂപ്പർ നോവാസിനെ നയിക്കുന്നത് ഹർമൻപ്രീത് കൗർ ആണ്, ട്രെയൽബ്ലെസേറിനെ നയിക്കുന്നത് സ്മൃതി മന്ദനായാണ്.മിഥാലി രാജ് ആണ് വെലോസിറ്റിയെ നയിക്കുന്നത്.
ഇന്ന് തുടങ്ങിയ ഉൽഘാടന മത്സരത്തിൽ ട്രെയൽബ്ലെസേർസും സൂപ്പർനോവാസും ഏറ്റുമുട്ടും.ഇന്ത്യയിൽ നിന്നുള്ള താരങ്ങൾക്ക് പുറമെ ശ്രീലങ്ക,വെസ്റ്റിൻഡീസ്,ഇംഗ്ലണ്ട്,ന്യൂസിലാൻഡ്,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാരും പങ്കെടുക്കും.സൂപ്പർ നോവാസിന്റെ പരിശീലകൻ ഡബ്ല്യൂ വി രാമനാണ്.ട്രെയൽബ്ലെസേറിനെ പരിശീലിപ്പിക്കുന്നത് മലയാളി കൂടിയായ ബിജു ജോർജ് ആണ്.മമത ബേബൻ ആണ് വെലോസിറ്റിയുടെ പരിശീലക.മെയ് 11 നു വൈകിട്ട് 7.30 നു ആണ് ഫൈനൽ.






































