മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം ;ഗോൾ അടിച്ചും അടിപ്പിച്ചും ഡിബ്രൂയ്ന
മാഞ്ചസ്റ്റർ സിറ്റി മാനേജ്മെന്റ് യുവേഫ ബോർഡായി കേസ് നടക്കുകയാണെങ്കിലും അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് കാണിച്ചു തന്ന് താരങ്ങൾ.ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ സിറ്റി വെസ്റ്റ് ഹാമിനെതിരെ 2 -0 ന് ജയിച്ചു.സിറ്റിക്ക് വേണ്ടി ഗോൾ നേടിയത് റോഡ്രി ഹെർണാണ്ടസും,കെവിൻ ഡി ബ്രൂയ്നെയുമാണ്.
മാഞ്ചസ്റ്റർ സിറ്റിക്ക് നേരെ യുവേഫ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇന്നലെ നടന്നത്.മത്സരത്തിൽ 30 ആം മിനുട്ടിൽ ലഭിച്ച കോർണർ കിക്കിൽ ഡിബ്രൂയ്നിയുടെ ക്രോസിൽ തല വെച്ച് കൊടുത്തു ഗോൾ നേടി റോഡ്രി ഹെർണാണ്ടസ്.62 ആം മിനുട്ടിൽ ബെർണാർഡോ സിൽവയുടെ അസ്സിസ്റ്റിൽ ഡിബ്രൂയ്ന ഗോൾ നേടി.മാഞ്ചസ്റ്റർ സിറ്റിക്ക് അടുത്ത മത്സരം 22 ആം തീയതി ലെയ്സെസ്റ്റർ സിറ്റിക്കെതിരെ ആണ്.






































