ഇരുപത് വർഷങ്ങൾക്കകത്തെ മികച്ച കായികനിമിഷമായി ഇന്ത്യൻ വിജയാഘോഷം
ലോറിയസ് അവാർഡിന്റെ 20 ത്തം വാർഷികത്തിൽ 2000 മുതൽ 2020 വരെയുള്ള വർഷങ്ങളിലെ ഏറ്റവും മികച്ച കായിക നിമിഷമായി ഇന്ത്യൻ വിജയാഘോഷം. 2011 ലെ ലോകകപ്പ് വിജയത്തിനുശേഷം സച്ചിനെ ചുമലിലേറ്റി ഇന്ത്യൻ താരങ്ങൾ നടന്ന നിമിഷമാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്.
ലോറിയസ് അവാർഡ് ദാനച്ചടങ്ങിൽ സച്ചിൻ പുരസ്കാരം ഏറ്റുവാങ്ങി. വോട്ടടുപ്പിന്റെ അടിസ്ഥാനത്തിൽ ആദ്യമായി ഏർപ്പെടുത്തിയ അവാർഡായിരുന്നു ഇത്.






































