ഫെറാൻ ടോറസ് – ഓർത്തു വെച്ചോ ഈ നാമം; സ്പാനിഷ് ഫുട്‍ബോളിലെ ഭാവി വാഗ്ദാനം
ഇന്ത്യയിലെ ലാലിഗ ഫാൻസിനെ ഏറ്റവും വിഷമിപ്പിക്കുന്നൊരു കാര്യമാണ് സ്‌പെയിനിലെ മത്സരസമയം തങ്ങൾക്ക് അനുയോജ്യമല്ലാത്തത്.റയലിന്റെയും ബാഴ്‍സയുടെയും കളി ഉണ്ടെങ്കിൽ മാത്രമേ മിക്കവരും പാതിരാക്ക് ഉറക്കമിളച്ചിരുന്നു കാണൂ എന്നതാണ് സത്യം..വലൻസിയ-അത്ലറ്റികോ മാഡ്രിഡ് പോലൊരു ഫാൻസി മത്സരം അക്കാരണങ്ങൾ കൊണ്ട് തന്നെ അവർക്ക് നഷ്ടമായിക്കാണാനാണ് സാദ്ധ്യത,ഈ സീസണിൽ ലാലിഗയിൽ നടന്ന ഏറ്റവും മികച്ച മത്സരം ഇതായിരുന്നെന്നാണ് എന്റെ പക്ഷം..അത്ലറ്റികോ കോച്ചെന്ന നിലയിൽ സിമിയോണിയുടെ അവസാനമത്സരമായിരിക്കുമിതെന്ന് അവിടിവിടെ വർത്തമാനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ നടന്ന മത്സരം 2-2 സമനിലയിൽ അവസാനിച്ചു.
പറയാൻ വന്നത് ഫെറൻ ടോറസിനെപോറ്റിയാണ്..സ്പാനിഷ് ഫുട്‍ബോളിലെ വരും തലമുറയിലെ സൂപ്പർ സ്റ്റാർ എന്നവനെ നിസംശയം വിശേഷിപ്പിക്കാം.ആ 19 കാരൻ അത്ലെറ്റിക്കോ ഡിഫൻസിനെ കീറി മുറിക്കുന്ന കാഴ്ച്ച,ഗോളിലേക്കുള്ള അവന്റെ വിഷനും പ്രതിരോധ നിര ബ്രെക് ചെയ്യാനുള്ള കഴിവും ഒന്നാന്തരം ടെക്നിക്കും,ഉന്നമുള്ളൊരു സ്‌ട്രൈക്കർ ഉണ്ടായിരുന്നേൽ ടോറസ് ഒരുക്കിയെടുത്ത ചാൻസുകൾ മുതലാക്കിയിരുന്നെങ്കിൽ 5 ഗോളെങ്കിലും വലൻസിയ അടിച്ചേനെ.3 തവണ സ്വന്തമാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട റയൽ മാഡ്രിഡ് ഇത്തവണ അവനെ പാളയത്തിലെത്തിക്കാൻ കച്ച മുറുക്കിയിട്ടുണ്ട്.ബാഴ്സിലോണയും ടോറസിനെ ലക്ഷ്യമിടുന്നു എന്ന വാർത്തകൾ പരന്നതോടെ ട്രാൻസ്‌ഫർ എൽ ക്‌ളാസിക്കോക്കായി എല്ലാവരും കാത്തിരിക്കുന്നു






































