Foot Ball Top News

മെസി ബാഴ്സ വിടുന്നു – യാഥാർത്ഥ്യമെന്ത്?

February 7, 2020

author:

മെസി ബാഴ്സ വിടുന്നു – യാഥാർത്ഥ്യമെന്ത്?

ലയണൽ മെസിയും ബാഴ്‌സലോണയും തമ്മിലുള്ള അകൽച്ച വർധിക്കുന്നു. ഈ സ്ഥിതി തുടർന്നാൽ മെസി ബാഴ്‌സ വിട്ടേക്കുമെന്നാണ്‌ ലഭിക്കുന്ന സൂചനകൾ. സമീപകാലത്ത്‌ ബാഴ്‌സയിൽ നടക്കുന്ന പല കാര്യങ്ങളിലും മെസി അസ്വസ്ഥനാണ്‌. ക്ലബ്‌ വിടുന്നതിനെക്കുറിച്ച്‌ മെസി ഇതുവരെ സൂചനയൊന്നും നൽകിയിട്ടില്ലെങ്കിലും ബാഴ്‌സ ഭീതിയിലാണ്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റർ സിറ്റി മെസിക്കായി താൽപര്യപ്പെട്ടിരുന്നു.

2021 വരെയാണ്‌ മെസിക്ക് ബാഴ്‌സയിൽ കരാർ. ബാഴ്‌സയിൽ കളിച്ച്‌ അവസാനിപ്പിക്കാനാണ്‌ ആഗ്രഹമെന്നായിരുന്നു മെസി മുൻപ് പറഞ്ഞിരുന്നത്‌. നെയ്‌മറെ തിരികെ കൊണ്ടുവരണമെന്നതായിരുന്നു മെസിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാൽ കഴിഞ്ഞ താരകൈമാറ്റ വിപണിയിൽ ശ്രമം നടത്തിയെങ്കിലും നെയ്‌മറെ എത്തിക്കാനായില്ല. ജനുവരിയിൽ ഒരു മുന്നേറ്റ താരത്തെപ്പോലും ടീമിലെത്തിക്കാൻ ക്ലബ്‌ മാനേജ്‌മെന്റിന്‌ കഴിഞ്ഞില്ല. ലൂയിസ്‌ സുവാരസിന്‌ പരിക്കേറ്റതോടെ പകരം ആളില്ലാത്ത അവസ്ഥയായി. സാവിയെ പരിശീലകനായി കൊണ്ടുവരാനുള്ള നീക്കവും പൊളിഞ്ഞതോടെ മെസിക്ക്‌ ടീം മാനേജ്‌മെന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നു വേണം കരുതാൻ. ഇതിനിടെയാണ്‌ സ്‌പോർടിങ്‌ ഡയറക്ടർ എറിക്‌ അബിദാലിന്റെ വിവാദ പരാമർശം. ഇതോടെ ബാഴ്‌സ ക്യാപ്‌റ്റന്‌ നിയന്ത്രണം നഷ്ടമായത്.

Leave a comment