ബെല്‍ജിയത്തിനെതിരായ പരമ്പരയില്‍ ഇന്ത്യൻ ഹോക്കി ടീമിനെ മന്‍പ്രീത് സിങ് നയിക്കും
ഹോക്കി പ്രോ ലീഗില്‍ ലോക ഒന്നാം റാങ്കുകാരായ ബെല്‍ജിയത്തിനെതിരെ പട നയിക്കുന്ന ഇന്ത്യന്‍ ടീമിനെ നയിക്കുക മന്‍പ്രീത് സിങ് ആയിരിക്കും. ആദ്യമായി ടീമില്‍ ഇടംനേടിയ രാജ് കുമാര്‍ ഉള്‍പ്പെടെ 24 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഫിബ്രുവരി 8, 9 തീയതികളിലായി ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹര്‍മന്‍പ്രീത് സിങ് ആയിരിക്കും വൈസ് ക്യാപ്റ്റന്‍.
സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന് വേണ്ട നടത്തിയ പ്രകടനമാണ് രാജ് കുമാറിന് ടീമില്‍ ഇടം നേടിക്കൊടുത്തത്.
മലയാളി താരം പിആര്‍ ശ്രീജേഷ് ഗോൾ കീപ്പറായി എത്തും.
കൃഷ്ണന്‍ പതക്, ഗുരീന്ദര്‍ സിങ്, അമിത് രോഹിദാസ്, സുരേന്ദര്‍ കുമാര്‍, ജാര്‍മന്‍പ്രീത് സിങ്, രൂപീന്ദര്‍ പാല്‍ സിങ് എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഒളിമ്പിക്‌സ് സെലക്ഷന്‍ കൂടി പരിഗണിച്ചാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.






































