Foot Ball Top News

ബാല ദേവി സ്‌​കോ​ട്ടി​ഷ് ഫു​ട്‌​ബോ​ള്‍ ക്ല​ബ് റേ​ഞ്ചേ​ഴ്‌​സ് എ​ഫ്‌​സിയിലേക്ക്

January 30, 2020

author:

ബാല ദേവി സ്‌​കോ​ട്ടി​ഷ് ഫു​ട്‌​ബോ​ള്‍ ക്ല​ബ് റേ​ഞ്ചേ​ഴ്‌​സ് എ​ഫ്‌​സിയിലേക്ക്

ഇതാദ്യമായി ഒ​രു ഇ​ന്ത്യ​ന്‍ വ​നി​ത ഫുട്‌ബോൾ താരം ഒ​രു വി​ദേ​ശ ക്ല​ബ്ബി​ൽ ഇടം നേടിയത്. സ്‌​കോ​ട്ടി​ഷ് ഫു​ട്‌​ബോ​ള്‍ ക്ല​ബ് റേ​ഞ്ചേ​ഴ്‌​സ് എ​ഫ്‌​സിയിലേക്കാണ് ഇ​ന്ത്യ​ന്‍ വ​നി​താ ഫു​ട്‌​ബോ​ള്‍ സ്‌​ട്രൈ​ക്ക​ര്‍ ബാ​ല ദേ​വി​ എത്തുന്നത്. ഇത് സംബന്ധിച്ച കരാറിൽ ബാല ദേവി ഒപ്പുവെച്ചു. 18 മാസത്തെ കരാറിലാണ് താരം ടീമിൽ എത്തിയിരിക്കുന്നത്. ഇന്ത്യൻ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ബാല. ദ​ക്ഷി​ണ ഏ​ഷ്യ​ന്‍ മേ​ഖ​ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോളുകൾ നേടിയ താരവും ബാല തന്നെ.

58 കളികളിൽ നിന്ന് 52 ഗോളുകൾ ആണ് ബാല നേടിയത്. 2015ലും 2016​ലും ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ വനിതാ‍ പ്ല​യ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ പു​ര​സ്‌​കാ​ര​വും ബാല നേടിയിട്ടുണ്ട്.ആഭ്യന്തര കളികളിലും മികച്ച പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്. 120 ക​ളി​യി​ല്‍ 100 ഗോ​ള്‍ നേ​ടിയിട്ടുണ്ട്. ഇത് ആദ്യമായാണ് റേ​ഞ്ചേ​ഴ്‌​സ് ഏ​ഷ്യ​യി​ല്‍നി​ന്ന് ഒ​രാ​ളെ തങ്ങളുടെ ടീമിലേക്ക് എത്തിക്കുന്നത്.

Leave a comment