റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്സ്ലാം ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്സ്ലാം ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ റോജര്‍ ഫെഡറര്‍ പ്രവേശിച്ചു. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ യു.എസിന്റെ 100-ാം നമ്ബര്‍ താരം ടെന്നിസ് സാന്‍ഡ്ഗ്രെനെ ആണ് ഫെഡറർ തോൽപ്പിച്ചത്. അഞ്ച് സെറ്റ് നീണ്ട മത്സരത്തിലാണ് ഫെഡറർ വിജയിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഫെഡറർ വിജയം സ്വന്തമാക്കിയത്. മികച്ച പ്രകടനമാണ് ടെന്നിസ് നടത്തിയത്. അട്ടിമറി ജയം ടെന്നിസ് സാന്ഡ്ഗ്രെ നേടുമെന്ന് കരുതിയ മത്സരത്തിലാണ് ഫെഡറർ വിജയം സ്വന്തമാക്കിയത്.
ആദ്യ സെറ്റ് ജയിച്ച ഫെഡറർക്കെതിരെ രണ്ടും മൂന്നും സെറ്റ് നേടി ടെന്നിസ് സാന്ഡ്ഗ്രെ ഞെട്ടിച്ചു. പിന്നീട് നിർണായകമായ നാലാം സെറ്റിൽ ടെന്നിസ് സാന്ഡ്ഗ്രെ ലീഡ് നേടിയെങ്കിലും ഫെഡറർ അതിശക്തമായ തിരിച്ചുവരവിലൂടെ വിജയം സ്വന്തമാക്കി. നാലു മണിക്കൂര്‍ 33 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് ഫെഡറർ വിജയം സ്വന്തമാക്കിയത്. ആറു തവണ ജേതാവായ ഫെഡറര്‍ 15-ാം തവണയാണ് സെമിയിൽ പ്രവേശിക്കുന്നത്. നിലവിൽ ലോക മൂന്നാം നമ്പർ താരമാണ് അദ്ദേഹം.






































