Cricket Editorial Top News

റോസ് ടെയ്ലർ – ആരാലും ആഘോഷിക്കപ്പെടാത്ത പോരാളി

January 9, 2020

റോസ് ടെയ്ലർ – ആരാലും ആഘോഷിക്കപ്പെടാത്ത പോരാളി

ഒരിക്കലും ടെയ്‌ലർ ഓർക്കാനാഗ്രഹിക്കുന്നൊരു ടെസ്റ്റ്‌ സീരിയസ് അല്ല പിന്നിട്ടത്, പക്ഷെ അവിടെയും അയാൾ എന്നെന്നും ഓർക്കാനാഗ്രഹിക്കുന്നൊരു നാഴികക്കല്ല് അയാൾ മറികടന്നിരിക്കുന്നു അതെ ന്യൂസീലൻഡ് ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഉയർന്ന റൺ സ്‌കോറർ എന്ന പദവി ഈ കഴിഞ്ഞ ടെസ്‌റ്റോടെ ടെയ്‌ലറിൽ എത്തി ചേർന്നിരിക്കുന്നു,

ഒരു തട്ടുപൊളിപ്പൻ ബാറ്സ്മാനായി അരങ്ങേറിയ ആ ആദ്യ നാളുകളിൽ നിന്നും അദ്ദേഹമിന്ന് വ്യത്യസ്തനാണ്, ആ ടീമിലെ മുതിർന്ന താരമെന്ന നിലയിലും, ലോക ക്രിക്കറ്റിലെ ആധുനിക കാലത്തിലെ മികച്ച നാലാം നമ്പർ ബാറ്റ്സ്മാൻ എന്ന നിലയിലും പ്രായത്തിനു പോലും പിടി കൊടുക്കാതെ അയാൾ മുന്നേറുകയാണ്, കഴിഞ്ഞ ദശാബ്ദത്തിൽ ക്രിക്കറ്റ്‌ ലോകത്ത് പിറവി കൊണ്ട ഒരു മികച്ച ബാറ്റ്സ്മാൻ ആയിരുന്നിട്ട് കൂടി, ആരും അദ്ദേഹത്തെ ആഘോഷിക്കാറില്ല, മികച്ച ബാറ്സ്മാന്മാരുടെ നാമം വിളിച്ചോതുന്ന പല ചർച്ചകളിലും ആരും അദ്ദേഹത്തെ ഗൗനിക്കാറില്ല, ഏകദിനത്തിലും ടെസ്റ്റിലും 45ന് മുകളിൽ ആവറേജും, 7000 ത്തിന് മുകളിൽ റൺസും സ്വന്തമാക്കിയിട്ടുള്ള ഒരു കിവീസ് ലെജൻഡ് ആയിരുന്നിട്ട് പോലും പലരും സൗകര്യപൂർവം മറക്കുകയായിരുന്നു ആ നാമം.

അയാളുടെ ആദ്യ നാളുകളിൽ അയാളൊരു കശാപ്പുകാരനായിരുന്നു, ബോളിനെ ലെഗ് സൈഡിലേക്ക് ഒരു മയവും കൂടാതെ പറത്തി വിടുന്ന ഒരു വെടികെട്ടു താരം, ഇന്ന് ചിന്നസ്വാമിയിലെ ആരാധകർ ഡിവില്ലിയേഴ്സിനെ ആഘോഷിക്കുന്നതിനു മുന്നേ, ആ കാണികൾ ഇയാൾക്ക് ജയ് വിളിച്ചൊരു കാലമുണ്ടായിരുന്നു ഐപിൽ ഇൽ, ചിന്നസ്വാമിയെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിവെട്ട് ഇന്നിങ്‌സുകളിൽ നിന്നും പിന്നീട് പക്വതയുള്ള ഒരു കിവീസ് ബാറ്സ്മാനായി അയാൾ പതിയെ മാറുകയായിരുന്നു, ആ അൺ ഓർത്തഡോൿസ്‌ ടെക്നിക്കും, കണ്ണും കയ്യും തമ്മിലുള്ള ആ മികച്ച കോ ഓർഡിനേഷനും അയാൾക്ക് ഒരുപാട് റണ്ണുകൾ സമ്മാനിച്ചു, മക്കല്ലത്തിന് കീഴിൽ അവർ ഒരു മികച്ച ടീമായി മാറിയപ്പോൾ ടെയ്‌ലറും അയാളുടെ കർത്തവ്യം ആ ടീമിൽ ഭംഗിയായി നിറവേറ്റിയിരിന്നു,…

2011 ന് മുതൽ ഇങ്ങോട്ടുള്ള ആ കാലഘട്ടത്തിൽ എന്നും ശക്തരായ എതിരാളികൾക്കെതിരെ അദ്ദേഹം മികച്ചു നിന്നിരുന്നു, പല പ്രതിസന്ധി ഘട്ടങ്ങളിലും കിവികളുടെ ആ ബാറ്റിംഗ് ലൈൻ അപ്പിനെ താങ്ങി നിർത്തിയതും ആരും ആഘോഷിക്കാത്ത ആ മുഖമായിരുന്നു, ആദ്യ നാളുകളിൽ ബോളിനെ അതിർത്തി കടത്താൻ അയാൾ ഉപയോഗിച്ചിരുന്ന ആ ശക്തി അദ്ദേഹത്തിൽ നിലവിലില്ലെങ്കിലും, അയാൾ ഇന്നും മികച്ചു നിൽക്കുകയാണ്, പ്രായത്തിനെ പോലും തോൽപിച്ചു കൊണ്ട് അയാൾ പറയുകയാണ് വയസൊക്കെ ഒരു അക്കമാണെന്നുള്ള വസ്തുത….

Leave a comment