Foot Ball Top News

2020ലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയം: വളരെ സന്തോഷമുണ്ടെന്ന് എൽകോ ഷറ്റോരി

January 7, 2020

author:

2020ലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയം: വളരെ സന്തോഷമുണ്ടെന്ന് എൽകോ ഷറ്റോരി

കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയെ 5-1 ന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2019-20ന് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം ജയം സ്വന്തമാക്കി. ആദ്യ ഗോൾ നേടിയത് ഹൈദരാബാദ് ആയിരുന്നു, എന്നാൽ ഏറെ വൈകാതെ തന്നെ കേരളാബ്ലാസ്റ്റേഴ്‌സ് സമനിലഗോൾ നേടി. തുടർന്ന് നിശ്ചിത ഇടവേളകളിൽ നാലു ഗോളുകൾ കൂടി നേടിയ ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ പ്രകടനമാണ് നടത്തിയത്.

മൂന്ന് പോയിന്റ് നേടിയതിൽ വളരെയധികം സന്തോഷം ഉണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷറ്റോരി പറഞ്ഞു. എന്നാൽ ആദ്യ 20-30 മിനിറ്റുകളിൽ ഞാൻ സന്തുഷ്ടനല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിജയത്തിൽ നിന്ന് ആത്മവിശ്വാസം ലഭിക്കുമെന്ന് കളി കുറച്ചുകൂടി മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Leave a comment