Cricket Top News

രഞ്ജി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം തോൽവി

January 7, 2020

author:

രഞ്ജി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം തോൽവി

കേരള ഹൈദരാബാദ് രഞ്ജി ട്രോഫി ടെസ്റ്റ് മൽസരത്തിൽ കേരളത്തിന് തോൽവി. ആറ് വിക്കറ്റിനാണ് കേരളത്തെ ഹൈദരാബാദ് തോൽപ്പിച്ചത്. കേരളത്തിൻറെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. രണ്ടാം ഇന്നിങ്ങ്‌സിൽ കേരളം മുന്നോട്ട് വെച്ച 155  റൺസ് വിജയ ലക്ഷ്യം ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ജെ മല്ലികാര്‍ജുന്‍ (38), ഹിമാലയ് അഗര്‍വാള്‍ (34*), അക്ഷത് റെഡ്ഡി (32), തന്‍മയ് അഗര്‍വാള്‍ (32) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്ങ്‌സിൽ കേരളം 228 റൺസിൽ ഓൾഔട്ട ആയി.  204/7 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച കേരളത്തിന് ഇന്ന് 24 റൺസ് കൂടിയേ നേടാൻ കഴിഞ്ഞൊള്ളു. അക്ഷയ് ചന്ദ്രൻ(30), സൽമാൻ(30), രോഹൻ പ്രേം(44), വിഷ്ണു വിനോദ്(44)  എന്നിവർ മാത്രമാണ് കളിച്ചത്.. ഹൈദരാബാദിന് വേണ്ടി മുഹമ്മ്ദ് സിറാജ് രണ്ട് വിക്കറ്റ് നേടി. മൂന്നാം ദിനം എട്ടിന്‌ 193 എന്ന  നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ഹേദരബാദിന് 35 റൺസ് കൂടി നേടാൻ ആയി. 111 റൺസ് നേടി പുറത്താകാതെ നിന്ന  സുമന്ത്‌ കൊല്ലയാണ്‌ ഹേദരബാദിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.

Leave a comment